Movies
ക്രോണിക് ബാച്ച്ലർ, രാക്ഷസരാജാവ് തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തി ശ്രദ്ധനേടിയ ജോമോൻ ജോഷി വിവാഹിതനാകുന്നു. കോട്ടയം സ്വദേശിയായ അഷ്ന ആൻഡ്രിയയാണ് വധു.
ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സൗദിയിൽ നഴ്സാണ് അഷ്ന. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്.
1999 ൽ റിലീസ് ചെയ്ത ‘പുരസ്ക്കാരം’ എന്ന സിനിമയിലൂടെയാണ് ജോമോൻ അഭിനയത്തിൽ തുടക്കം കുറിച്ചത്. എറണാകുളം സ്വദേശിയായ ജോമോന്റെ മാതാപിതാക്കൾ ജോഷിയും ടെസ്സിയുമാണ്. ജേർണലിസത്തിൽ ബിരുദം നേടിയിട്ടുണ്ട് താരം.
സഹയാത്രികയ്ക്ക് സ്നേഹപൂർവം’,‘കവർ സ്റ്റോറി’, ‘അണുകുടുംബം ഡോട്ട് കോം’, ‘ക്രോണിക് ബാച്ചിലർ’, ‘ഫാന്റം‘രാക്ഷസ രാജാവ്’ തുടങ്ങി നിരവധി സിനിമകളിൽ ബാല താരമായി അഭിനയിച്ചു. ‘ക്രോണിക് ബാച്ചിലർ’ സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
നിതീഷ് കെ. നായർ സംവിധാനം ചെയ്യുന്ന ‘അമാനുഷികം’ ആണ് ജോമോന്റെ പുതിയ റിലീസ്. ചിത്രം ഈ മാസം 25ന് തിയറ്ററുകളിൽ എത്തും.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിന് ഇരയാക്കി വിവാഹം കഴിപ്പിച്ച സംഭവത്തിൽ വൻ ജനരോഷം ഇരമ്പുന്നു. ടാണ്ടോ അല്ലാഹിയാറിലെ ഇബ്രാഹിം കോളനിയിലുള്ള റാംജിയുടെ മക്കളായ രൂപി (13), സീത (14) എന്നിവരാണ് ക്രൂരതയ്ക്കിരയായത്.
കഴിഞ്ഞയാഴ്ച രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികളെ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. തങ്ങൾക്ക് മാതാപിതാക്കളുടെ അടുത്തേക്കു മടങ്ങണമെന്ന് വിചാരണവേളയിലും കോടതിവളപ്പിലും പെൺകുട്ടികൾ ആവർത്തിച്ച് അപേക്ഷിച്ചെങ്കിലും അത് അനുവദിക്കപ്പെട്ടില്ല.
മാതാപിതാക്കൾക്കൊപ്പം അയയ്ക്കാൻ കോടതി വിസമ്മതിച്ചതോടെ, പെൺകുട്ടികൾ നെഞ്ചത്തടിച്ച് വിങ്ങിപ്പൊട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു. ഇത് ഏറെ ഹൃദയഭേദകമായ കാഴ്ചയാണെന്ന് പാക്കിസ്ഥാനി മാധ്യമപ്രവർത്തക വീംഗാസ് പ്രതികരിച്ചു.
അംജത്, മൻസൂർ എന്നിവരാണ് കുട്ടികളെ വിവാഹം ചെയ്തത്. സംഭവം കോടതിയിലെത്തിയതോടെ കുട്ടികളുടെ പ്രായം തെളിയിക്കാൻ പ്രതികൾക്കായില്ല. ഇതോടെ കുട്ടികളെ നിലവിൽ രണ്ടു ദിവസത്തേക്ക് സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
സിന്ധ് ചൈൽഡ് മാര്യേജ് റിസ്ട്രയിന്റ് ആക്ട് (2013) പ്രകാരം 18 വയസിൽ താഴെയുള്ളവരുടെ വിവാഹം ജാമ്യമില്ലാ കുറ്റമാണ്.
പെൺകുട്ടികൾ വധുക്കളോ മതം മാറിയവരോ അല്ല, കേവലം കുട്ടികളാണെന്ന് മനുഷ്യാവകാശ പ്രവർത്തക ആയിഷ ഗിൽ ചൂണ്ടിക്കാട്ടി.
പെൺകുട്ടികൾക്ക് സ്വതന്ത്രമായ നിയമസഹായവും മാനസിക പിന്തുണയും ഉറപ്പാക്കണമെന്നും ഭയരഹിതമായ അന്തരീക്ഷത്തിൽ അവരുടെ മൊഴി രേഖപ്പെടുത്തണമെന്നും സാമൂഹിക പ്രവർത്തക സോറത്ത് സിന്ധു ആവശ്യപ്പെട്ടു.
തുടരുന്ന പീഡനങ്ങൾ
ഈ സംഭവത്തിനു തൊട്ടുപിന്നാലെ, ടാണ്ടോ അല്ലാഹിയാറിലെ അഷ്ഫാഖ് ടൗണിൽ നിന്ന് പാൻസി കോൾഹി എന്ന 14കാരിയായ മറ്റൊരു ഹിന്ദു പെൺകുട്ടിയെക്കൂടി തട്ടിക്കൊണ്ടുപോയതായി കേസെടുത്തിട്ടുണ്ട്. പത്തു ദിവസത്തിനിടെ പ്രായപൂർത്തിയാകാത്ത ആറു ന്യൂനപക്ഷ പെൺകുട്ടികൾ ഇവിടെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിന് ഇരയായതായി പ്രാദേശിക പ്രതിനിധികൾ ആരോപിക്കുന്നു.
2025 ജൂലൈയിൽ ഖേഞ്ചി കോൾഹി, ലതാ ദേവി മേഘ്വാർ, മീനാ മേഘ്വാർ എന്നീ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതായി സുൽത്താനാബാദ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ഭീഷണികളെത്തുടർന്ന് ഇവർ സ്വമേധയാ മതം മാറിയതാണെന്ന് കോടതിയിൽ പ്രസ്താവിക്കുകയാണുണ്ടായത്. ഹിന്ദു അമ്മമാർ പെൺമക്കൾക്ക് ജന്മം നൽകുന്നത് മതം മാറ്റപ്പെടാനാണോയെന്ന് ലതയുടെ അമ്മ രോഷിണി മേഘ്വാർ ചോദിച്ചതു വലിയ ചർച്ചയായിരുന്നു.
പാക്കിസ്ഥാനിലെ ന്യൂനപക്ഷകേന്ദ്രങ്ങളിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും നിർബന്ധിച്ചു വിവാഹം ചെയ്യുന്നതും പതിവായിരിക്കുകയാണ്.
Movies
തമിഴ് നടി നിവേദിത സതീഷ് വിവാഹിതയാകുന്നു. ബിസിനസുകാരനും ഫോട്ടോഗ്രാഫറുമായ സുഹൈബ് മുഹമ്മദ് ആണ് വരൻ. വിവാഹനിശ്ചയ ചടങ്ങിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും നടി പങ്കുവച്ചു.
1998 സെപ്റ്റംബർ 26 ന് ചെന്നൈയിൽ ആണ് ജനനം. മോഡലിംഗിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 2017-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മകളിർ മട്ടും എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. സംവിധായകൻ ബ്രഹ്മജിയുടെ കീഴിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ ശരണ്യയുടെ ചെറുപ്പകാലമാണ് നടി അവതരിപ്പിച്ചത്.
Kerala
തൃശൂര്: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ച് യുവതിക്ക് വിവാഹവാഗ്ദാനം നല്കി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും പീഡിപ്പിക്കാന് ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ഡേവിഡ് എന്നറിയപ്പെടുന്ന പത്തനംതിട്ടക്കാരനായ ബിനു (48) ആണ് അറസ്റ്റിലായത്.
രണ്ട് വർഷമായി ഒളിവില് കഴിഞ്ഞിരുന്ന പ്രതിയെ മാള പൊലിസാണ് അറസ്റ്റ് ചെയ്തത്. മാള പോലീസ് സബ് ഇന്സ്പെക്ടര് വിശാഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചെങ്ങന്നൂരില് നിന്നാണ് പ്രതിയെ പിടികൂടിയത്.
നടപടിക്രമങ്ങള് പൂര്ത്തിയാക്കിയ ശേഷം കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു. മാള പൊലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലിസ് ഓഫിസർ ഉണ്ണികൃഷ്ണന്, സിവില് പൊലിസ് ഓഫിസർമാരായ രഞ്ജിത്ത്, രാം ഗോപാല് എന്നിവരാണ് അന്വേഷണ സംഘത്തില് ഉണ്ടായിരുന്നത്.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസം മുൻപ് പ്രണയവിവാഹം കഴിച്ച നവവധുവിനെ വീടിനു പുറത്തെ കുടിവെള്ള ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തി. വന്ദന കുശ്വാഹയാണ് (25) മരിച്ചത്. മൃതദേഹത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ കൊലപാതക സാധ്യത സംശയിച്ച പൊലിസ്, യുവതിയുടെ ഭർത്താവ് ഉപേന്ദ്ര പട്ടേലിനെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തു.
ഓഗസ്റ്റ് 11-നായിരുന്നു ഇവരുടെ വിവാഹം. ഏറെനാളത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് വന്ദന ഉപേന്ദ്രയ്ക്കൊപ്പം പോയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി വന്ദനയുടെ കുടുംബം നേരത്തെ പരാതി നൽകിയിരുന്നെങ്കിലും, ഉപേന്ദ്രയ്ക്കൊപ്പം ജീവിക്കാനാണ് തനിക്ക് താൽപര്യമെന്ന് യുവതി പൊലിസിനെ അറിയിക്കുകയായിരുന്നു.
എന്നാൽ ലഹരിക്കടിമയായ ഉപേന്ദ്രയുമായി വന്ദന നിരന്തരം വഴക്കിട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിന്റെ ലഹരി ഉപയോഗം കാരണം അടുത്തിടെയാണ് ഇവർ ഇവിടേക്ക് വാടകയ്ക്ക് താമസത്തിനെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് വന്ദനയുടെ വീട്ടിൽനിന്ന് നിലവിളി ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇതിനുപിന്നാലെ ഷർട്ടിൽ രക്തക്കറയുമായി ഉപേന്ദ്ര വീടിനു പുറത്തേക്ക് പോകുന്നത് കണ്ടതായും അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണ നടപടികളിലേക്ക് കടക്കുമെന്ന് പൊലിസ് അറിയിച്ചു.
Movies
രജിസ്റ്റർ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി നിലീൻ സാന്ദ്ര. അടുത്തിടെയാണ് ‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി നിലീൻ സാന്ദ്ര വിവാഹിതയായത്. വിവാഹത്തിന് മുന്നോടിയായി നേരത്തെ അവർ വിവാഹം രജിസറ്റർ ചെയ്തിരുന്നു.
യുവ സംവിധായകൻ ശ്യാമിൻ ഗിരീഷ് ആണ് വരൻ. 2017 മുതൽ നിലീന്റെസുഹൃത്താണ് ശ്യാമിൻ. ഉത്രാടം ദിനത്തിലായിരുന്നു തന്റെ വിവാഹചിത്രങ്ങൾ നിലീൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യുന്ന കാര്യങ്ങളും ഒരു ചെറിയ വിവാഹാഘോഷം പോലെയാണ് ഇരുവരും നടത്തിയത്.
Movies
നടിയും സോഷ്യൽ മീഡിയാ ഇൻഫ്ലുൻസറുമായ അഹാന കൃഷ്ണയുടെയും ഛായാഗ്രഹകൻ നിമിഷ് രവിയുടെയും വിവാഹം സെപ്റ്റംബർ 13 ഞായാറാഴ്ച നടക്കുമെന്ന് സൂചന.
അഹാന പങ്കുവച്ച ഒരു ചിത്രമാണ് ഇതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കിയത്. കറുത്ത വസ്ത്രമണിഞ്ഞ് എന്റെ തങ്കമായ പയ്യനെക്കുറിച്ച് ചിന്തിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് അഹാന ഒരു പോസ്റ്റ് പങ്കുവെച്ചത്.
Movies
നടനും ടെലിവിഷൻ അവതാരകനുമായുള്ള ജീവ ജോസഫുമായുള്ള 11 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി സ്ഥിരീകരിച്ച് മോഡൽ സോഷ്യൽ മീഡിയാ ഇൻഫ്ലുൻസറുമായ അപർണ തോമസ്. തങ്ങൾ വേർപിരിയുകയാണെന്ന് വ്യക്തമാക്കി ജീവ പങ്കുവച്ച കുറിപ്പിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ അപർണയും നിലപാട് വ്യക്തമാക്കിയത്.
‘ഇതോടെ, ഈ ഒരു അധ്യായം അവസാനിക്കുകയാണ്’ എന്ന തലക്കെട്ടോടെയാണ് അപർണ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
‘‘നിങ്ങളിൽ പലരും എന്നിൽ നിന്ന് കാര്യങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു എന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ നേരിട്ട് നിങ്ങളോട് സംസാരിക്കുന്നത്.
അതെ, ഈ വിവാഹബന്ധം അവസാനിച്ചിരിക്കുകയാണ്. സത്യത്തിൽ എനിക്കിത് തുടരാൻ താൽപര്യവുമുണ്ടായിരുന്നില്ല. ഇത് രണ്ടുപേർക്കും എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല എന്ന് എനിക്കറിയാം, എന്നാൽ എനിക്ക് വേണ്ടി എനിക്ക് എടുക്കേണ്ടി വന്ന ഒരു തീരുമാനമായിരുന്നു ഇത്.
ഇന്ന്, പൂർണ മനസോടെ എനിക്ക് പറയാൻ കഴിയും ഞാൻ വളരെ സമാധാനത്തിലാണ്. ഞാൻ സന്തോഷവതിയാണ്, എനിക്ക് സുരക്ഷിതത്വം തോന്നുന്നുണ്ട്, ഒപ്പം വളരെക്കാലത്തിന് ശേഷം എന്റെ മനസ് ഒരുപാട് ഭാരം കുറഞ്ഞതായും അനുഭവപ്പെടുന്നു. എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാനോ ഓരോ കാര്യങ്ങളും തുറന്നുപറയാനോ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ചില കാര്യങ്ങൾ തികച്ചും വ്യക്തിപരമാണ്. എനിക്ക് മുന്നോട്ട് പോകണം, സമാധാനത്തോടെ ജീവിക്കണം.
ദയവായി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുകയും ആ ഒരു വ്യക്തിഗത ഇടം നല്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഇത്രമാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. നിങ്ങൾ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു.’ അപർണ തോമസ് കുറിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നവാഡിയ സ്വദേശി ഫൈസാനാണ് (28) മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ഫൈസാൻ.
ഫൈസാനും ഭാര്യ ജാസ്മിൻ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഇരുവരും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഫൈസൻ ഉറങ്ങാൻ കിടന്നു. ഒരേ മുറിയിൽ തന്നെയാണ് ഇരുവരും ഉറങ്ങിയിരുന്നത്. എന്നാൽ ഞായറാഴ്ച രാവിലെ ജാസ്മിൻ ഉണർന്ന് നോക്കിയപ്പോൾ ഫൈസനെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്തുകയായിരുന്നു.
തുടർന്ന് ജാസ്മിൻ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും പോലീസും സ്ഥലത്തെത്തി. ഫൈസാന്റെ വിവാഹത്തിൽ വീട്ടുകാർക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ഫൈസാനിൽ മാനസിക സമ്മർദമുണ്ടാക്കിയിരുന്നു എന്ന് ജാസ്മിൻ പോലീസിനോട് പറഞ്ഞു.
അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഫൈസന്റെ ബന്ധുക്കൾ ആരോപിച്ചു. ഫൈസന്റെ തലയിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നുവെന്നു ബന്ധുകൾ പോലീസിനോട് പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു.
Movies
വിവാഹിതനായതിനു പിന്നാലെ നേരിടേണ്ടി വന്ന വിദ്വേഷ കമന്റുകള്ക്ക് മറുപടിയുമായി നടനും തിരക്കഥാകൃത്തുമായ ഷേർഷ ഷെരീഫ്. രണ്ടു പേർക്ക് ഒന്നിക്കാൻ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ലെന്നും ഒന്നിച്ച് ജീവിക്കാൻ ഭയപ്പെടേണ്ടതില്ലെന്നും താരം പറയുന്നു.
പ്രണയിക്കുന്നവരെ ഭയപ്പെടുത്തുന്ന ഒരു സമൂഹമല്ല വേണ്ടത് എന്നും സ്വന്തം ജീവിതം സ്വന്തം തീരുമാനപ്രകാരം ജീവിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു സമൂഹം ആണ് വേണ്ടത് എന്നും ഷേര്ഷ വ്യക്തമാക്കി.
‘‘ഈ സ്വാതന്ത്ര്യദിനത്തിൽ, രണ്ടു വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നുള്ള ഞാനും നിത്യ സോളമനും, സ്പെഷൽ മാരിയേജ് ആക്ട് 1954 പ്രകാരം, ഇരുവരുടെയും വിശ്വാസങ്ങളെയും വ്യക്തിത്വങ്ങളെയും സംരക്ഷിച്ചുകൊണ്ട് വിവാഹിതരായി.
ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് ശേഷം ഒരുപാട് ആശംസകളോടൊപ്പം കുറെയേറെ വിദ്വേഷ കമന്റുകളും മെസേജുകളും വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഈ കുറിപ്പ്.
രണ്ടു പേർക്ക് ഒന്നിക്കാൻ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ല.ഒന്നിച്ച് ജീവിക്കാൻ ഭയപ്പെടേണ്ടതുമില്ല.
'സ്വാതന്ത്ര്യം എന്നത് സ്വന്തം വിശ്വാസത്തിൽ ജീവിക്കാനുള്ള അവകാശം മാത്രമല്ല, മറ്റൊരാളുടെ വിശ്വാസത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാനുള്ള മനസും കൂടിയാണ്. പ്രണയിക്കുന്നവരെ ഭയപ്പെടുത്തുന്ന ഒരു സമൂഹമല്ല വേണ്ടത്.
സ്വന്തം ജീവിതം സ്വന്തം തീരുമാനപ്രകാരം ജീവിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു സമൂഹം ആണ് വേണ്ടത്. അതുകൊണ്ട്, ഈ പോസ്റ്റ് ഒക്കെ കണ്ടു അസ്വസ്ഥരായ സുഹൃത്തുക്കളെ..നിങ്ങളുടെ അസ്വസ്ഥതയല്ല നിയമം. നിങ്ങളുടെ മുൻവിധിയല്ല സദാചാരം.
നിങ്ങളുടെ വെറുപ്പിന് ഇവിടെ വീറ്റോ അധികാരമില്ല. നമ്മൾ ജീവിക്കുന്നത് ഒരു മതേതര രാജ്യത്താണ്. ഇവിടെ ഓരോ വ്യക്തിക്കും അവരുടെ അന്തസിനും സ്വാതന്ത്ര്യത്തിനും സമത്വത്തിനും അവകാശമുണ്ട്. അതിനാൽ ഭയമില്ലാതെ നമ്മള് സ്നേഹിക്കും.
യാതൊരു ഖേദവുമില്ലാതെ നമ്മൾ സ്വന്തം വഴികൾ തിരഞ്ഞെടുക്കും. നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തോടെ തന്നെ നമ്മൾ ജീവിക്കുകയും ചെയ്യും. വിദ്വേഷം വിളമ്പാൻ ഇറങ്ങിയവർ അത് സ്വയം ഇലയിട്ട് തിന്ന് തൃപ്തിപ്പെടുക' ഷേർഷാ ഷെരീഫ് കുറിച്ചു.
Movies
തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ആദിത്യ ലക്ഷ്മി വിവാഹിതയായി. ഫിറ്റ്നസ് കോച്ച് ആയ സുനിൽ സി.കെ ആണ് വരൻ. നടൻ അനു ആനന്ദിന്റെ മകളാണ് ആദിത്യ ലക്ഷ്മി.
വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ താരത്തിന്റെ കൂട്ടുകാരിയായെത്തിയത് ആദിത്യയായിരുന്നു. ചിത്രത്തിൽ വിസ്മയയ്ക്ക് ശബ്ദം നൽകിയതും ആദിത്യയായിരുന്നു.
നടി ലിസി, സുചിത്ര മോഹൻലാൽ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ വിവാഹത്തിന് അതിഥികളായി എത്തിയിരുന്നു. മോഹൻലാലിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ആദിത്യയും അച്ഛൻ അനുവും.
Kerala
തിരുവനന്തപുരം: കുംഭമേളയിലെ വൈറല് പെണ്കുട്ടിയുടെ വിവാഹം നടത്തി കൊടുത്ത കേസിൽ സമാനമായ വിഷയത്തിൽ മധ്യപ്രദേശിൽ കേസ് രജിസ്റ്റർ ചെയ്തോ എന്ന കാര്യത്തിൽ പൊലീസ് ഹാജരാക്കേണ്ട റിപ്പോർട്ട് ഇന്നും ഹാജരാക്കിയില്ല.
റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടു. ഇതേ തുടർന്നു കേസ് നടപടികൾ മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ സമാനമായ വിഷയത്തിൽ വിവിധ ഹൈക്കോടതികളിൽ കേസ് നടപടികൾ നിലനിൽക്കുന്നതിലാണ് ഇത്തരം കാലതാമസം ഉണ്ടാകാൻ കാരണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്നാണ് ഹർജി പരിഗണിക്കുന്നത് ഒക്ടോബർ മൂന്നിലേക്ക് മാറ്റിയത്.തിരുവനന്തപുരം പോക്സോ കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
Movies
നടിയും മോഡലുമായ അർച്ചന രവിയും നിർമാതാവ് ആന്റണി ഷോണും വിവാഹിതരാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് സന്തോഷവാർത്ത പുറത്തറിയിച്ചത്. ഇരുവരുടെയും ഉറപ്പീര് കഴിഞ്ഞു.
‘‘നമ്മൾ പരസ്പരം ഏറ്റവും നല്ല അവസ്ഥയിലും, ഏറ്റവും മോശം അവസ്ഥയിലും, ഇതിനിടയിലുണ്ടായ എല്ലാ കോളിളക്കങ്ങളിലും കണ്ടറിഞ്ഞിട്ടുണ്ട്. എന്നിട്ടും, നമ്മളിലാരും ഓടിയൊളിച്ചില്ല.എന്നുവെച്ചാൽ... എന്നെന്നേക്കുമായിട്ടായിരുന്നില്ല അത്.’’ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ഇരുവരും കുറിച്ചു.
മഞ്ഞുമ്മൽ ബോയ്സ്, ജാൻ ഇ മൻ സിനിമകളുടെ നിർമാതാവായ ആന്റണി ചുരുക്കം ചില സിനിമകളിൽ അഭിനേതാവായും അസോഷ്യേറ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ അർച്ചന രവി ഒരു സംരംഭക കൂടിയാണ്. മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടറാണ്. 2016 ല് മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര് അപ്പ്, 2019-ല് ഫെമിനാ മിസ് ഇന്ത്യ കേരള ടോപ്പ് 3 ഫൈനലിസ്റ്റ്, 2020-ല് മിസ് യൂണിവേഴ്സ് ഇന്ത്യ ടോപ്പ് 10 ലും അര്ച്ചന സ്ഥാനം പിടിച്ചിട്ടുണ്ട്.
കൂടാതെ 2018-ല് മിസ് സൂപ്പര് ഗ്ലോബ് വേള്ഡില് ഫസ്റ്റ് റണ്ണര് അപ്പുമായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി കൂടിയായായിരുന്നു അര്ച്ചന രവി.
Movies
വിവാഹം രഹസ്യമാക്കി നടത്തിയതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് നടി അനുമോൾ. തമിഴ്നാട് സ്വദേശി ഭുവനേഷിനെയാണ് അനുമോൾ വിവാഹം കഴിച്ചത്.
സന്തോഷകരമായ ഒരു കാര്യം മുൻകൂട്ടി കൊട്ടിഘോഷിക്കുമ്പോൾ അതിൽ തടസങ്ങളും നെഗറ്റിവിറ്റിയും ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് അവസാന നിമിഷം മാത്രം തുറന്നു പറയാൻ തീരുമാനിച്ചതെന്ന് അനുമോൾ പറഞ്ഞു.
‘‘ഒടുവിൽ എന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ് നമ്മുടെ കുറച്ച് ഫോട്ടോഷൂട്ടും കാര്യങ്ങളുമൊക്കെ ആയിട്ട് ഇവിടെ ഹോട്ടലിൽ നിൽക്കുകയാണ്. ഞാൻ എന്റെ ഭർത്താവിനെ ഇതുവരെ പരിചയപ്പെടുത്തിയില്ല.
ഇത് ഭുവനേഷ്. മുന്നോട്ട് പോകുന്തോറും കൂടുതൽ വിശേഷങ്ങളൊക്കെ പറയാം. എന്താണ്, എങ്ങനെയാണ്, അറേഞ്ച്ഡ് ആണോ, ലവ് മാര്യേജ് ആണോ എന്ന് കുറെ ചോദ്യങ്ങൾ ഒക്കെ ആയിരിക്കും.
ഇതെന്താ, എങ്ങനെ കണ്ടുമുട്ടി, എങ്ങനെയാ തമിഴ് മലയാളം എന്നൊക്കെ. അതൊക്കെ വഴിയെ പറയാം. എന്തായാലും ഞങ്ങൾ ഭയങ്കര ഹാപ്പി. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവുമൊക്കെ എപ്പോഴും വേണം. പിന്നെ വേറെന്താ, ഭുവനേഷിന് എന്താ പറയാനുള്ളത്?" അനുമോൾ പറയുന്നു.
‘‘ഒടുവിൽ ഒരുപാട് നാളുകൾക്ക് ശേഷം ഞങ്ങളുടെ വിവാഹ വാർത്ത പുറത്തു പറഞ്ഞിരിക്കുകയാണ്. ഇത്രയും മതി’’എന്നാണ് ഭുവനേഷ് പറഞ്ഞത്.
പുള്ളി കുറച്ചേ സംസാരിക്കുള്ളൂ, ഇനി നമ്മുടെ കുറെ ഫോട്ടോസും വിഡിയോസുമൊക്കെ വരുന്നുണ്ട്. ഞാൻ മുന്നേ കുറച്ച് വിഡിയോയൊക്കെ ഷൂട്ട് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. അതൊക്കെ യൂട്യൂബിൽ അപ്ലോഡ് ചെയ്യും.
നിങ്ങൾ എല്ലാവരും കാണണം. പിന്നെ വേറെന്താ, വേറൊന്നുമില്ല, ഞങ്ങൾ ഇന്നലെ ഉറങ്ങിയിട്ടില്ലായിരുന്നു. ഇന്നും ഉറങ്ങിയിട്ടില്ല. കാരണം 12 മണിക്ക് റെഡിയാവാൻ കയറിയതാണ്, ഒരു നാലു മണിക്കാണ് ക്ഷേത്രത്തിൽ എത്തിയത്.
ഇനി ഇപ്പോൾ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ഉണ്ട്, അപ്പൊ അതിന്റെ വിഡിയോയും കാര്യങ്ങളുമൊക്കെ കാണിച്ചു തരാം. അപ്പൊ ഇവിടുന്ന് നേരെ ഇനി മേക്കപ്പൊക്കെ ചെയ്ത് ഒരു കേരള വെഡ്ഡിംഗ്... റെഡ് സാരിയൊക്കെ ഉടുത്ത്... വേറൊരു പുതിയ മേക്കോവറിൽ വരാൻ പോവുകയാണ്. ഒപ്പം ഭുവനേഷുമുണ്ട്. പുള്ളിയും കുർത്ത പോലത്തെ ജുബ്ബയും മുണ്ടുമൊക്കെ വെറൈറ്റിയാട്ടായിരിക്കും. അപ്പൊ അതൊക്കെ കാണാനായിട്ട് എല്ലാവരും റെഡിയായിട്ടിരിക്കുക.
വീണ്ടും പറയാനുള്ളത് എന്ന് പറഞ്ഞാൽ, ഇപ്പോൾ കല്യാണം നേരത്തെ പറയാത്തത് എന്താണെന്നൊക്കെ ഒരുപാട് പേര് ചിന്തിക്കും. പറയാത്തത് എന്ന് വച്ചാൽ ഇത് ഭയങ്കര സന്തോഷമുള്ള ഒരു കാര്യമല്ലേ, അപ്പൊ അത് കൊട്ടിഘോഷിച്ച് നടന്നു കഴിഞ്ഞാൽ ചിലപ്പോൾ അറിയില്ല... നമ്മളെ ഇഷ്ടമില്ലാത്ത, എന്നെ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ടാവും. അപ്പൊ അതൊക്കെ ഇപ്പോൾ തന്നെ ഓരോന്നും എഴുതി ഉണ്ടാക്കി ഇടുന്നുണ്ടല്ലോ.
ആദ്യമേ എല്ലാവരോടും പറയാണ്ട് അവസാനം പുറത്തു പറയാൻ വിചാരിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഞാൻ ഒന്നും പറയാതിരുന്നത്. നേരത്തെ പറയാത്തതിൽ ഒന്നും വിചാരിക്കരുത്, എന്റെ നല്ലതിനു വേണ്ടിയിട്ട്... നല്ലത് ആഗ്രഹിക്കുന്ന ഒത്തിരി പേരുണ്ട്, മോശം വിചാരിക്കുന്ന ആൾക്കാരും മോശം നടക്കണമെന്ന് വിചാരിക്കുന്ന ഒത്തിരി പേരുമുണ്ട്. അപ്പൊ അതുകൊണ്ടാണ് കേട്ടോ.’’– അനുമോൾ പറയുന്നു.
Movies
സീരിയൽ താരം അനുമോൾ വിവാഹിതയായി. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് രാജേന്ദിര് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഗുരുവായൂരിൽ വച്ച് നടന്ന താലിക്കെട്ടിൽ നടനും എംപിയുമായ സുരേഷ് ഗോപി പങ്കെടുത്തു.
ഗോൾഡൺ കളറിലുള്ള ലെഹങ്കയായിരുന്നു അനുമോളുടെ വേഷം. വരനും കേരള കസവ മുണ്ടിനൊപ്പം ഗോൾഡൻ കളർ കുർത്തയണിഞ്ഞാണ് വിവാഹമണ്ഡപത്തിൽ എത്തിയത്.
നടനും മോഡലുമാണ് ഭുവനേഷ് ചെന്നൈയിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗമാണ് ഭുവനേഷ് എന്നാണ് റിപ്പോര്ട്ടുകള്. ഇന്സ്റ്റഗ്രാമില് സജീവമായ ഭുവന് 1.39 ലക്ഷം ഫോളോവേഴ്സ് ആണ് ഉള്ളത്. അതേ സമയം ഭുവന് ആരെയും തന്നെ ഫോളോ ചെയ്യുന്നുമില്ല.
മലയാള ബിഗ് ബോസ് സീസൺ ഏഴിലെ വിജയിയാണ് അനുമോൾ. കൂടാതെ ടെലിവിഷൻ സീരിയൽ രംഗത്തും സജീവമാണ്.
Movies
നടൻ ഷേർഷ ഷെരീഫ് വിവാഹിതനായി. നിത്യ സോളമനാണ് വധു. അതിരടി, മിസ് ലിറ്റിൽ റാവുത്തർ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ്.
രജിസ്റ്റർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. ഈ സ്വാതന്ത്ര്യ ദിനത്തിൽ, ഒരു പോരാളി ഒഫീഷ്യലായി എന്റെ കൂടെ കൂടി, കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി എന്ന അടിക്കുറിപ്പോടെയാണ് ഷേർഷ വിവാഹ വിഡിയോ പങ്കുവച്ചത്.
‘വ്യത്യസ്തവഴികൾ, പ്രാർഥനകൾ ഒടുവിൽ ഒന്നായി, സർക്കാരിന് നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് നടൻ വിവാഹ ഫോട്ടോകൾ പങ്കുവച്ചത്.
സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധിപേർ ഷേർഷയ്ക്കും ഭാര്യയ്ക്കും ആശംസകളുമായി എത്തിയിട്ടുണ്ട്.
ബേസിൽ ജോസഫ്, നിഖില വിമൽ, കല്യാണി പണിക്കർ, ഗൗതമി നായർ, അരുൺ കുര്യൻ, അക്ഷയ് രാധാകൃഷ്ണൻ തുടങ്ങി നിരവധിപേർ ഇരുവർക്കും ആശംസകൾ അറിയിച്ചു.
ബാഡ്ബോയ്സ്’, നിഴൽ, മൂൺവാക്ക്, അതിരടി, മധുവിധു, ലിറ്റിൽ മിസ് റാവുത്തർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഷേർഷ.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ ആണ് റിലീസിനെത്താനുള്ള ഷേര്ഷയുടെ ഏറ്റവും പുതിയ ചിത്രം
Kerala
കോൽക്കത്ത: വിവാഹവാഗ്ദാനം നൽകി പീഡനം, ബലാത്സംഗശ്രമം, മർദനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഒരു മെഡിക്കൽ വിദ്യാർഥി നൽകി പരാതിയിൽ ഐപിഎൽ താരം അറസ്റ്റിൽ. ഡൽഹി ക്യാപിറ്റൽസിന്റെ താരം അഭിഷേക് പോറലാണ് അറസ്റ്റിലായത്.
ദം ദം പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ഇമാമി സിറ്റിയിൽ വച്ചാണ് അഭിഷേകിനെ അറസ്റ്റ് ചെയ്തതെന്ന് ഹൂഗ്ലി എസ്പി കുൻവർ ഭൂഷൻ സിംഗ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂണിലാണ് ഹൂഗ്ലി സ്വദേശിയായ മെഡിക്കൽ വിദ്യാർഥി പരാതി നൽകിയത്. കോൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. എന്നാൽ, അഭിഷേക് ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി താനും അഭിഷേകും പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ വർഷം മുതലാണ് അകൽച്ച തുടങ്ങിയതെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു. അതിനുശേഷം അഭിഷേക് പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു.
എന്നാൽ, കഴിഞ്ഞ ഒരു വർഷമായി അഭിഷേക് താനുമായി അകൽച്ച കാണിച്ചുവരികയാണ്. ഇതിനുശേഷം തന്നെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു.
2023 മുതൽ ഡൽഹി ക്യാപിറ്റിൽസിനുവേണ്ടി കളിക്കുകയാണ് ഇടങ്കൈ ബാറ്ററായ അഭിഷേക്. നേരത്തെ ഇന്ത്യ എ ടീമിനൊപ്പം യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും പോയി കളിച്ചിട്ടുണ്ട്. ബംഗാളിനുവേണ്ടി 2021-22 മുതൽ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.
National
ചിദംബരം(തമിഴ്നാട്): തുടർച്ചയായുള്ള വിവാഹാഭ്യർഥന നിരസിച്ചതിൽ പെൺകുട്ടിയുടെ കഴുത്തിൽ കുത്തി. അക്രമിയെ പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
കൂടല്ലൂരിലെ കീഴമൂങ്കിലാടി ഗ്രാമത്തിലെ പെൺകുട്ടിയുടെ വീട്ടിൽ ഞായറാഴ്ചയായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിൽ വയറിംഗ് ജോലികൾക്കായി എത്തിയ അയ്യപ്പൻ(27) പെൺകുട്ടിയുമായി അടുപ്പത്തിലാകുകയും വിവാഹാഭ്യർഥന നടത്തുകയുമായിരുന്നു.
ഇതു നിഷേധിച്ചതോടെ അമ്മയില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി ഇയാൾ പെൺകുട്ടിയുടെ കഴുത്തിൽ കത്തിയശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.
ചിദംബരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
പോലീസ് തെരച്ചിൽ നടത്തുന്നതറിഞ്ഞ ഇയാളെ പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
Movies
മുൻ കാമുകിമാരുമായോ കാമുകന്മാരുമായോ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് പുതിയ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അത് തനിക്ക് ഒരു റെഡ് ഫ്ലാഗ് ആണെന്നും വെളിപ്പെടുത്തി ബോളിവുഡ് താരം വിക്രാന്ത് മാസി.
താനോ ഭാര്യ ശീതൾ താക്കൂറോ പഴയ പങ്കാളികളുമായി സൗഹൃദം പുലർത്താറില്ലെന്നും ദീർഘകാല ബന്ധങ്ങളിൽ പരസ്പരം പുലർത്തേണ്ടത് സുതാര്യതയും സത്യസന്ധതയുമാണെന്നും വിക്രാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു.
മുൻ കാമുകിയുമായി സൗഹൃദത്തിൽ തുടരുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു റെഡ് ഫ്ലാഗ് ആണ്. ഞാനോ ശീതളോ ഞങ്ങളുടെ പഴയ പങ്കാളികളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നില്ല. സൗഹൃദം അരുത് എന്ന് മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതല്ല, എന്നാൽ ഞങ്ങൾ രണ്ടുപേരുടെയും ചിന്താഗതിയും രീതികളും അങ്ങനെയായതിനാൽ പഴയ ബന്ധങ്ങളുടെ ഭാരം ചുമക്കാറില്ല.
മറ്റുള്ളവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ ഞാൻ ജഡ്ജ് ചെയ്യില്ല, എന്നാൽ പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ പഴയ ബന്ധങ്ങളിൽ നിന്ന് മാനസികമായി അകലം പാലിക്കുന്നത് ദാമ്പത്യം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും, അതാണ് എന്റെ അനുഭവം. ഞങ്ങൾ ഞങ്ങളുടെ പ്രണയം ഒരിക്കലും ലോകത്തിൽ നിന്ന് ഒളിച്ചുവെച്ചിട്ടില്ല. നാലോ അഞ്ചോ വർഷം ഒരുമിച്ച് ജീവിച്ചിട്ടും ആ ബന്ധത്തെക്കുറിച്ച് തുറന്നു പറയാൻ മടിക്കുന്നതും രഹസ്യമാക്കി വയ്ക്കുന്നതും ശരിയായ രീതിയല്ല. അത് പരസ്പരവിശ്വാസത്തെ ബാധിക്കും. ഗൗരവമുള്ളൊരു ബന്ധമാണെങ്കിൽ അതിൽ സുതാര്യതയാണ് പ്രധാനം. വിക്രാന്ത് പറഞ്ഞു.
2015ൽ ഒരു പൊതുസുഹൃത്ത് വഴിയാണ് വിക്രാന്തും ശീതളും പരിചയപ്പെടുന്നത്. തുടർന്ന് ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ എന്ന വെബ് സീരീസിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടയിൽ ഇരുവരും പ്രണയത്തിലായി. ഏഴു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2022 ഫെബ്രുവരി 14ന് രജിസ്റ്റർ വിവാഹവും ഫെബ്രുവരി 18ന് ഹിമാചൽ പ്രദേശിൽ പരമ്പരാഗത ചടങ്ങുകളോടെ വിവാഹവും നടന്നു. 2024 ഫെബ്രുവരിയിലാണ് ഇവർക്ക് വർദാൻ എന്ന ആൺകുഞ്ഞ് ജനിച്ചത്.
ട്വൽത് ഫെയിൽ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ വലിയ പ്രശംസ ഏറ്റുവാങ്ങിയ വിക്രാന്ത് മാസി, ‘മുസാഫിർ കഫെ’ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ്. ജൂലൈ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
Movies
ബോളിവുഡ് താരം ആമിര് ഖാനും ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹത്തിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് ഇവർ നേരിടുന്നത്. ആമിര് ഖാന് ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡര് ആണെന്നായിരുന്നു നടനെതിരെ ഉയർന്ന പ്രധാന വിമർശനം. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആമിർ.
തന്റെ കുടുംബം എല്ലായ്പ്പോഴും മിശ്രവിവാഹങ്ങളെ സ്വീകരിച്ചിരുന്നുവെന്നാണ് ആമിർ പറയുന്നത്. തന്റെ ഒരു വിവാഹത്തിൽ പോലും മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെഡ്ഡിഫിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഖാൻ.
'ഞങ്ങളുടേത് എല്ലാവരേയും ഉൾക്കൊള്ളുന്ന കുടുംബമാണെന്നതാണ് സത്യം. എന്റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം ചെയ്തത്. എന്റെ മകളും ജീവിതപങ്കാളിയായി സ്വീകരിച്ചത് ഹിന്ദുവിനെയാണ്. എന്റെ കസിൻ മൻസൂറാകട്ടെ ക്രിസ്ത്യാനിയായ പെൺകുട്ടിയെയാണ് വിവാഹം ചെയ്തത്.
ഗൗരിയാകട്ടെ, റീനയാകട്ടെ, കിരണാകട്ടെ, ആരും മതം മാറിയിട്ടില്ല. ഞങ്ങൾ സിവിൽ നിയമപ്രകാരമാണ് വിവാഹം ചെയ്തത്. ഗൗരി ഹിന്ദു പോലുമല്ല. അവൾ ക്രിസ്ത്യാനിയാണ്. മതവിശ്വാസം അനുഷ്ഠിക്കാത്ത ക്രിസ്ത്യാനി. കാലം കഴിയുന്തോറും ജീവിതം കൂടുതൽ രസകരമാകുകയാണ്.' ആമിർ ഖാൻ പറഞ്ഞു.
റീന ദത്തയാണ് ആമിറിന്റെ ആദ്യഭാര്യ. ഇരുവരും 1986-ലാണ് വിവാഹിതരായത്. 2002-ൽ ആമിറും റീനയും വേർപിരിഞ്ഞു. പിന്നീട് 2005-ൽ കിരൺ റാവുവിനെ ആമിർ വിവാഹം ചെയ്തു. 2021-ലാണ് ഇരുവരും ബന്ധം വേർപിരിഞ്ഞത്.
ഈ മാസം ആദ്യമാണ് ബോളിവുഡ് താരം ആമിർ ഖാനും കാമുകി ഗൗരി സ്പ്രാട്ടും വിവാഹിതരായത്. ബാന്ദ്രയിലെ വസതിയിൽ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു രജിസ്റ്റർ വിവാഹം. ആമിറിന്റെ മുൻഭാര്യമാരായ കിരൺ റാവുവും റീന ദത്തയും ഇവരുടെ മക്കളുമെല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു.
Movies
നടി സ്വാതി റെഡ്ഡി വിവാഹിതയായി. സംവിധായകൻ ശ്രീകാന്ത് നഗോതിയാണ് വരൻ. സ്വാതി അഭിനയിച്ച് 2023-ൽ പുറത്തിറങ്ങിയ മന്ത് ഓഫ് മധു എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകനാണ് ശ്രീകാന്ത്. സ്വാതി തന്നെയാണ് വിവാഹചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. താരത്തിന്റെ രണ്ടാം വിവാഹമാണിത്.
നോർത്ത് 24 കാതം, ആമേൻ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ സ്വാതി. സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയായത്.
വിവാഹ ചടങ്ങിന്റെ ഭാഗമായുള്ള ഹോമം ശ്രീകാന്ത് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ കൈ പിടിച്ച് സമീപത്തിരിക്കുന്ന സ്വാതിയാണ് ഒരു ചിത്രത്തിലുള്ളത്.
Movies
ബോളിവുഡ് നടൻ ആമിർ ഖാൻ വിവാഹിതനായി. ദീർഘകാല പ്രണയിനിയായ ഗൗരി സ്പ്രാറ്റിനെയാണ് താരം വിവാഹം ചെയ്തത്. മുംബൈയിലെ ബാന്ദ്രയിലുള്ള ആമിർ ഖാന്റെ വസതിയിൽ വച്ചായിരുന്നു രജിസ്റ്റർ വിവഹാം. മുൻ ഭാര്യമാരും അവരുടെ മക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ആമിറിന്റെയും ഗൗരിയുടെയും മുൻ വിവാഹങ്ങളിലെ മക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷികളായി. വിവാഹത്തിന് മുന്നോടിയായി ആമിറിന്റെ മക്കളായ ജുനൈദ് ഖാനും ഇറ ഖാനും വീട്ടിലെത്തുന്ന ദൃശ്യങ്ങളും ശ്രദ്ധനേടിയിരുന്നു. സംവിധായകൻ അശുതോഷ് ഗോവാരിക്കർ, നടി എല്ലി അവ്റാം തുടങ്ങിയ അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
സംവിധായകൻ രാജ്കുമാർ ഹിറാനിയുടെ പുതിയ വെബ് സീരീസിന്റെ പ്രീമിയർ ചടങ്ങിൽ ജൂലൈ 5-ന് വിവാഹിതരാകുമെന്ന് ആമിർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ഒപ്പം തന്റെ നാലുമക്കളും വിവാഹച്ചടങ്ങിന് സാക്ഷിയാകുമെന്നും ആമിർ പറഞ്ഞിരുന്നു.
ബംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ, കഴിഞ്ഞ വർഷം മാർച്ചിൽ തന്റെ അറുപതാം ജന്മദിനത്തിനു മുന്നോടിയായാണ് ആമിർ ഗൗരിയെ മാധ്യമങ്ങൾക്കു പരിചയപ്പെടുത്തിയത്.
ആമിറിന്റെ മൂന്നാം വിവാഹമാണിത്. ഗൗരിയും ആമിറും ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു. മുംബൈയിലെ പുതിയ വീട്ടിലേക്ക് ഗൗരിയുമൊത്ത് ആമിർ ഖാൻ താമസം മാറ്റിയിരുന്നു. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ പറഞ്ഞിരുന്നു. മുന് വിവാഹത്തില് ഗൗരിക്ക് ഏഴ് വയസുള്ള ഒരു മകനുണ്ട്.
Movies
നന്ദനം സിനിമയിൽ ബാലമണിക്ക് തുണയായ ആ ഗുരുവായൂരപ്പനെ മലയാളികൾ മറക്കാനിടയില്ല. ഇപ്പോഴിതാ ആ വേഷം അവതരിപ്പിച്ച അരവിന്ദ് വിവാഹിതനായിരിക്കുന്നു. തന്റെ 50-ാം വയസിൽ.
സാധ്വി ആര്.എസ് ആണ് അരവിന്ദിന്റെ ഭാര്യ. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഈ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഈ വർഷം ആദ്യമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.
ബുധനാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ വച്ച് വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ഡൽഹിയിൽ ആയിരുന്നു അരവിന്ദിന്റെ ജനനം. മാതാപിതാക്കൾ പഞ്ചാബികളായിരുന്നു. ശേഷം ഇവർ ചെന്നൈയിലേക്ക് താമസം മാറി. കുട്ടിക്കാലം മുതൽ ഡാൻസിനോട് തൽപരനായിരുന്ന അരവിന്ദ് തെന്നിന്ത്യൻ സിനിമയിൽ രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞു.
2002ല് പുറത്തിറങ്ങിയ മലയാള ചിത്രം നന്ദനത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. പിന്നീട് തമിഴ് സിനിമയിലും സജീവമായ അരവിന്ദിന്റെ അവസാന മലയാള ചിത്രം ഗുരുവായൂരമ്പല നടയിൽ ആണ്. നൃത്ത സംവിധായകൻ കൂടിയാണ് അരവിന്ദ്.
Kerala
കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴിയും സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് പണം തട്ടിയ യുവതി പെരുമ്പാവൂർ പോലീസിന്റെ പിടിയിൽ.
ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2024 സെപ്റ്റംബർ മൂന്ന് മുതൽ 2024 നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ ഇവർ യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല.
യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പോലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം ആലുവ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാക്കളിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായ് വിവരമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പരിചയത്തിലാകുന്ന യുവാക്കളിൽ നിന്ന് ആദ്യം ചെറിയ തുക ആവശ്യപ്പെടും.
പിന്നീട് വിവാഹ വാഗ്ദാനം നൽകി ബിസിനസ് പാർട്ണർ ആക്കാം എന്ന വാഗ്ദാനം നൽകി കൂടുതൽ തുക വാങ്ങുകയാണ് പതിവ്. എറണാകുളത്തെ ഒരു പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിന്റെ ഓർഡർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും തട്ടിയതായാണ് വിവരം. തട്ടിപ്പിലൂടെ കരസ്ഥമാക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവർ വിവാഹിതയാണ്.
കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പെരുമ്പാവൂർ എഎസ് പി. ഹർദ്ദിക് മീണയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, വിഷ്ണു മുരളി, എഎസ്ഐ സുബൈർ, എം.ബി. സീനിയർ സിപിഒമാരായ രജിത് രാജൻ, എം.ബി. ജയന്തി, മുഹമ്മദ് ഷാൻ, സിപിഒമാരായ എ.കെ. നജ്മി, സിബിൻ എന്നിവരാണുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെണ്കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്ത കേസിൽ സമാനമായ വിഷയത്തിൽ മധ്യപ്രദേശിൽ കേസ് രജിസ്റ്റർ ചെയ്തോ എന്ന കാര്യത്തിൽ റിപ്പോർട്ട് ഹാജരാക്കിയില്ല.
ഇതേത്തുടർന്നു കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 20ലേക്കു മാറ്റി. സ്വകാര്യ ഹർജിയുടെ നടപടികൾക്കു കോടതി ഇടക്കാല സ്റ്റേ അനുവദിച്ചതു തുടരും. തിരുവനന്തപുരം പോക്സോ കോടതിയാണു ഹർജി പരിഗണിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, മുൻ വിദ്യാഭാസ മന്ത്രി വി. ശിവൻകുട്ടി, ആക്ടിംഗ് ജില്ലാ സെക്രട്ടറി എ.എ. റഹീം, പൂവാർ അരുമാനൂർ നയ്യാർ ദേവക്ഷേത്രം പ്രസിഡന്റ് എൻ. ഹരീന്ദ്രൻ, സെക്രട്ടറി അജിത് കുമാർ, പെണ്കുട്ടിയുടെ ഭർത്താവ് ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഫർമാൻ കാൻ എന്നിവരാണ് കേസിലെ എതിർകക്ഷികൾ.
Kerala
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്തിനെയാണ് (42) അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.
അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. വിവാഹ ബന്ധം വേർപെടുത്തിയ, മലയോര മേഖലയിൽ താമസിച്ചിരുന്ന യുവതിയുമായി ശ്രീജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
യുവതിയുടെ പേരിൽ മലയോരത്ത് ഉണ്ടായിരുന്ന വീടും സ്ഥലവും ശ്രീജിത്ത് നിർബന്ധിച്ച് വിൽപ്പന നടത്തി. തുടർന്ന് മറ്റൊരു സ്ഥലത്ത് ചെറിയൊരു വീടും സ്ഥലവും വാങ്ങി. വീടും സ്ഥലവും വാങ്ങിയ ശേഷം ബാക്കി വന്ന തുക ശ്രീജിത്ത് കൈക്കലാക്കി. കൂടാതെ പുതിയതായി വാങ്ങിയ വീടും സ്ഥലവും പണയം വച്ചും പണം തട്ടി. പിന്നീട് ശ്രീജിത്ത് യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് ഒഴിയുകയായിരുന്നു.
വിവാഹിതനായ ശ്രീജിത്ത് ഈ ബന്ധം വേർപെടുത്തിയിരുന്നു. മുൻപും ഇയാൾ വിവാഹ ബന്ധം വേർപെടുത്തി കഴിയുന്ന സ്ത്രീകളെ സമീപിച്ച് ബന്ധം സ്ഥാപിച്ച് പണം തട്ടിയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വിവാഹം ബന്ധം വേർപെടുത്തിയ പരപ്പ സ്വദേശിനിയുടെ വീട്ടിൽ വിവാഹാഭ്യർഥനയുമായി ശ്രീജിത്ത് എത്തിയിരുന്നതായും വിവരമുണ്ട്.
Movies
ആരാധകർ ആവേശത്തോടെ കാത്തിരുന്ന വാർത്ത ഒടുവിൽ ഇതാ വന്നിരിക്കുന്നു. സ്പൈർഡർമാൻ ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടതാരങ്ങളായി മാറിയ ടോം ഹോളണ്ടും സെൻഡായയും വിവാഹിതരായിരിക്കുന്നു. രഹസ്യമായി നടന്ന ആ വിവാഹം ഹോളണ്ട് തന്നെയാണ് പരസ്യമാക്കിയത്.
കുറച്ചുനാളുകളായി ഇരുവരുടെയും രഹസ്യ വിവാഹത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നെങ്കിലും ഇതിലൊന്നും സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഹോളണ്ട് തന്നെ അത് വെളിപ്പെടുത്തിയപ്പോൾ ആരാധകർ തെല്ലൊന്നുമല്ല ആവേശത്തിലായിരിക്കുന്നത്. പ്രശസ്ത മാഗസിനായ എസ്ക്വയറിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ച് ഇരുവരും വിവാഹിതരായി എന്ന തരത്തിൽ എഐ നിർമിതമായ വ്യാജ ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.
അഭിമുഖത്തിനിടയിൽ ഈ വ്യാജ ചിത്രങ്ങളെക്കുറിച്ചും ഇതേപ്പറ്റി കുടുംബാംഗങ്ങളോട് വിശദീകരിക്കേണ്ടി വന്നോ എന്നതിനെക്കുറിച്ചുമുള്ള റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടി നൽകവേയാണ് ഹോളണ്ട് അപ്രതീക്ഷിതമായി യഥാർഥ വിവാഹ വാർത്ത പുറത്തുവിട്ടത്.
‘‘ഇല്ല, എനിക്ക് ആരോടും വിശദീകരിക്കേണ്ടി വന്നില്ല. കാരണം അവരെല്ലാവരും വിവാഹത്തിൽ പങ്കെടുക്കാൻ അവിടെ നേരിട്ടെത്തിയിരുന്നു,’’ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഹോളണ്ടിന്റെ മറുപടി.
സെൻഡായയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും ടോം ഹോളണ്ട് വാചാലനായി.
‘‘സിനിമാ മേഖല കടുത്ത സമ്മർദ്ദങ്ങൾ നിറഞ്ഞതാണ്. അവിടെ കാലത്തെ അതിജീവിക്കുന്ന ഒരു ശക്തമായ പങ്കാളിയെ ലഭിക്കുക എന്നത് വലിയ കാര്യമാണ്. എനിക്കുള്ള വ്യക്തിയെ ഞാൻ കണ്ടെത്തിക്കഴിഞ്ഞു. അവൾ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. അവൾക്കൊപ്പം ആയിരിക്കുമ്പോഴാണ് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്. ഇതുവരെ തോന്നിയിട്ടില്ലാത്തത്ര സുരക്ഷിതത്വവും പിന്തുണയുമാണ് അവൾ എനിക്ക് നൽകുന്നത്.’’
ഇതോടെയാണ് ഇരുവരുടെയും വിവാഹം അതീവ രഹസ്യമായി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇതിനകം തന്നെ കഴിഞ്ഞുവെന്ന കാര്യം ഔദ്യോഗികമായി വ്യക്തമായത്.
എന്നാൽ വിവാഹം എവിടെ വച്ചാണ് നടന്നതെന്നോ മറ്റ് കൂടുതൽ വിവരങ്ങളോ പങ്കുവയ്ക്കാൻ താരം തയ്യാറായില്ല. ഇതേക്കുറിച്ച് നിങ്ങൾക്ക് ഇനി ഇത്രമാത്രമേ ലഭിക്കൂ എന്ന് തമാശ രൂപേണ താരം കൂട്ടിച്ചേർത്തു.
2016-ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ: ഹോംകമിംഗ് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ടോം ഹോളണ്ടും സെൻഡായയും ആദ്യമായി കണ്ടുമുട്ടുന്നത്. 2021-ലാണ് പ്രണയത്തിലാണെന്ന് ഇരുവരും തുറന്നുപറഞ്ഞത്.
ജൂലൈയിൽ റിലീസിനൊരുങ്ങുന്ന സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ, ക്രിസ്റ്റഫർ നോളന്റെ ദ് ഒഡീസി എന്നിവയാണ് ഇവർ ഒന്നിച്ചഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.
National
ലക്നോ: വിവാഹവാഗ്ദാനം നൽകി 25 സ്ത്രീകളിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയ പ്രതിയെ മിരാ ഭയന്ദർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നാണ് യൂണിറ്റ് 1 ക്രൈം ഡിറ്റക്ഷൻ ബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാട്രിമോണിയൽ സൈറ്റുകളിലൂടെയും പത്രപ്പരസ്യങ്ങളിലൂടെയും വിവാഹമോചിതരും ശാരീരക വെല്ലുവിളികൾ നേരിടുന്നവരുമായ സ്ത്രീകളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. പലയിടങ്ങളിൽ പല പേരുകളിൽ വ്യാജരേഖകൾ ഉപയോഗിച്ചാണ് സ്ത്രീകളിൽ നിന്ന് പണം തട്ടിയത്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വിശ്വാസം നേടിയെടുക്കുന്ന ഇയാൾ, പിന്നീട് പല കാരണങ്ങൾ പറഞ്ഞ് ഘടംഘട്ടമായാണ് പണം തട്ടിയിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25-ൽ അധികം സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ വഞ്ചിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയത്.
സ്ത്രീകളിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ ആഡംബര കാർ പോലീസ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പിൽ പ്രതിയുടെ മകനും പങ്കാളിയായതിനെ കണ്ടെത്തിയതിനെ തുടർന്ന് മകനെയും കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Kerala
കഴക്കൂട്ടം: വിവാഹവാഗ്ദാനം നൽകി യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മേനംകുളം പള്ളിത്തുറ രാജീവ് നഗറിൽ താമസക്കാരിയാണ് അതിജീവിത. യുവതി നൽകിയ പരാതിയിലാണ് കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുപിന്നിലുള്ള ഓയോറൂമിൽ എത്തിച്ചാണ് പ്രതി യുവതിയെ ക്രൂരമായി പീഡിപ്പിച്ചത് .തുടർന്ന് ദൃശ്യങ്ങൾ പകർത്തി. യുവതിയെ ലോഡ്ജ് മുറിയിൽ വെച്ച് ഭീഷണിപ്പെടുത്തി പീഡനവിവരങ്ങൾ മൊബൈൽ ഫോണിൽ വീഡിയോയിൽ പകർത്തി. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ പീഡനം തുടരുകയുമായിരുന്നു.
വലിയതുറ പോലീസ് സ്റ്റേഷനിൽ നൽകിയ കേസാണ് സംഭവം നടന്ന സ്ഥലം പരിഗണിച്ച് കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റിയത്. കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.വിളപ്പിൽശാല സ്വദേശിയായ ശരത് എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
Movies
സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ശ്രീജക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിവാഹിതനായ വിവരം ശ്രീജിത്ത് തന്നെയാണ് പങ്കുവച്ചത്.
"നമ്മൾ ഒരിക്കലും അപരിചിതരാകേണ്ടവരല്ലായിരുന്നു. ഇന്ന്, നമ്മൾ ഒന്നിച്ച് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. അതേ... എന്റെ ജീവിതത്തിന് ഏറ്റവും അനുയോജ്യയായ ആളോടൊപ്പം സന്തോഷകരമായ ദാമ്പത്യജീവിതത്തിലേക്ക്... അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തികച്ചും ലളിതവും സ്വകാര്യവുമായ ചടങ്ങായിരുന്നു. ഞങ്ങളുടെ വിവാഹ വാർത്തയായി ഇതിനെ കണക്കാക്കണമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു'. ആനന്ദ് മധുസൂദനൻ കുറിച്ചു.
പി. ജയചന്ദ്രന്റെ ശബ്ദത്തിൽ വൻഹിറ്റായി മാറിയ പൊടിമീശ മുളയ്ക്കണ കാലം...(പാ.വ.) എന്ന ഗാനമാണ് ആനന്ദിനെ ഏറെ പ്രശസ്തനാക്കിയത്. പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്നത് ആനന്ദ് മധുസൂദനനാണ്.
സൂരജ് ടോം സംവിധാനം ചെയ്ത വിശേഷം എന്ന ചിത്രത്തിലൂടെ അദ്ദേഹം അടുത്തിടെ നായകനായും അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, ഗാനരചന, സംഗീതം എന്നിവ നിർവഹിച്ചതും ആനന്ദ് തന്നെയായിരുന്നു.
Special News
വിവാഹം മിക്കവരുടേയും ജീവിതത്തിലെ ഒരു സ്പെഷൽ ഡേ ആയിരിക്കും. അതിന്റെ ആഘോഷമെന്നവണ്ണം ആർഭാട വിവാഹങ്ങൾ ഇന്നു സർവസാധാരണമായിരിക്കുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഒരുമിച്ച് താമസിച്ചു തുടങ്ങിയതിനു ശേഷം വർധിച്ചു വരുന്ന ആത്മഹത്യകളും കൊലപാതകങ്ങളും പീഡനങ്ങളും ആശങ്കയുളവാക്കുന്നതാണ്.
അടുത്തിടെ വലിയ ചർച്ചയായ ട്വിഷ ശർമയുടേയും ദീപികാ നഗറിന്റെയും ദുരൂഹമരണങ്ങൾ, നല്ല വിദ്യാഭ്യാസവും ജോലിയുമുള്ള പെൺകുട്ടികൾക്കു പോലും ഭർതൃ കുടുംബങ്ങളുടെ പീഡനത്തിൽനിന്നു രക്ഷപ്പെടാനാവുന്നില്ലെന്നു ചൂണ്ടിക്കാണിക്കുന്നു. മകൾ വിവാഹജീവിതത്തിൽ പീഡിപ്പിക്കപ്പെട്ടിട്ടും തങ്ങൾ ‘അഡ്ജസ്റ്റ്’ ചെയ്യാൻ പറഞ്ഞെന്നു പരിതപിക്കുന്ന കുടുംബങ്ങൾ, ഇന്നും സമൂഹം സ്ത്രീകളുടെ സഹനത്തെ മഹത്വവൽക്കരിക്കുകയും വിവാഹമോചനത്തെ അപരാധമായി കാണുകയും ചെയ്യുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ്. അതുകൊണ്ടൊക്കെയാവാം, പുതിയ തലമുറയിലെ പെൺകുട്ടികളിൽ വലിയൊരു ശതമാനം വിവാഹം കഴിക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് പഠനങ്ങൾ!
വിവാഹത്തിൽ സ്ത്രീകൾ മാത്രമാണോ ഇരകൾ? അടുത്തിടെ, നടൻ ജയം രവി, താൻ സമ്പാദിക്കുന്ന പണം തനിക്ക് ഉപയോഗിക്കാൻ പോലും അനുവാദം വാങ്ങണമെന്ന്, താൻ ചെലവ് നോക്കുന്ന തന്റെ കുഞ്ഞുങ്ങളെ തനിക്ക് കാണാനോ സംസാരിക്കാനോ അനുവാദമില്ലെന്ന് ഒച്ചയുയർത്തിയും തൊണ്ട ഇടറിയും സംസാരിക്കുന്നതിനു താഴെ കമന്റ് ബോക്സുകളിൽ സമാനമായ അനുഭവങ്ങൾ വിവരിക്കുന്ന നിരവധി പുരുഷന്മാരെ കാണാം. ഇത്തരം വൈകാരിക, സാമ്പത്തിക ചൂഷണങ്ങളും പീഡനങ്ങളാണ്.
വിവാഹം എന്തിനാണ്? എന്തുകൊണ്ടാണത് നിരവധി പേർക്ക് ഊരാക്കുടുക്കും പേടിസ്വപ്നവും കൊലക്കയറുമാകുന്നത്?
ഹാപ്പി വെഡ്ഡിംഗ്!
നിങ്ങൾ എപ്പോൾ, എങ്ങനൊരാളെ വിവാഹം കഴിക്കണമെന്ന് ചുറ്റുമുള്ളവർ തീരുമാനിക്കുകയും നിർബന്ധിക്കുകയും ചെയ്യുന്നതായി കാണാം. ‘വിവാഹം കഴിക്കാൻ താത്പര്യമുണ്ടോ?’ എന്നൊരു ചോദ്യം പോലും അവിടെ ഉണ്ടാകുന്നില്ല.
പെൺകുട്ടിക്ക് പതിനെട്ടു വയസ് തികയാൻ ക്ഷമയില്ലാത്തത് കൊണ്ട് പതിനേഴേ മുക്കാലിനേ വിവാഹം നടത്തിയത്, പ്ലസ് ടുവിനു പഠിക്കുന്ന ‘ഭാര്യ’ വീട്ടുപണി കാരണം സ്കൂളിൽ പോകാനാകാത്ത വിഷമത്തിൽ ആത്മഹത്യ ചെയ്തത് ഒക്കെ കേരളത്തിലാണ്! ഈ 2026 ലാണ്!! കടം കയറിയും സാമ്പത്തിക ബാധ്യത വന്നും നിരവധി ‘കുടുംബനാഥൻ’മാർ ജീവിതം സ്വയം അവസാനിപ്പിക്കുന്നതും, ഗാർഹിക പീഡനങ്ങളിൽ ഭാര്യ പരലോകത്തേക്കും ഭർത്താവ് ജയിലിലേക്കും പിരിഞ്ഞു പോകുന്നതും എത്രയൊക്കെ ചുറ്റും കണ്ടാലും പിന്നെയും വീടു വിറ്റും കടം വാങ്ങിയും ആർഭാടമായി മകളെ കെട്ടിച്ചു വിട്ട് നമ്മൾ ഒരു ഭാരമൊഴിഞ്ഞല്ലോ എന്ന് ആശ്വസിക്കുന്നു. ഉണ്ടായ ‘നഷ്ടം’ മകനൊരു വിവാഹം കഴിക്കുമ്പോൾ അവന്റെ ഭാര്യയിൽനിന്നു നികത്താമെന്നു കണക്കു കൂട്ടുന്നു. ഈ ബാർട്ടർ സിസ്റ്റമാണോ പരിശുദ്ധമെന്നു നമ്മൾ പറയുന്ന വിവാഹം?
ആണെങ്കിൽ, കാലാനുസൃതമായി അത് മാറേണ്ടതുണ്ട്. ആരോഗ്യമുള്ള ഒരു വിവാഹബന്ധത്തിന് പ്രസക്തമായി എനിക്ക് തോന്നിയ ചില കാര്യങ്ങൾ പങ്കു വയ്ക്കട്ടെ.
റൈറ്റ് പേഴ്സൺ അറ്റ് റൈറ്റ് ടൈം
തനിക്കു ചേരുന്നൊരാളെ കണ്ടെത്തുന്നത് രണ്ടു പേർക്കും അനുയോജ്യമായ സമയത്തു കൂടിയായിരിക്കണം. പലർക്കും ഭാവിയെ കുറിച്ച് കൃത്യമായി ഒരു ധാരണ ഉണ്ടാവുക ജോലി കിട്ടി സെറ്റിൽ ആകുമ്പോഴാവും. ഒപ്പം, ഫിനാൻഷലി ഇൻഡിപെൻഡന്റ് ആകുന്നത് സുരക്ഷിതത്വ ബോധവും നൽകും. അതിനു മുൻപേയുള്ള വിവാഹങ്ങൾ അനിശ്ചിതത്വവും സാമ്പത്തിക പ്രതിസന്ധികളും പ്രതീക്ഷിക്കാതെയുള്ള ബുദ്ധിമുട്ടുകളും കൊണ്ട് ബന്ധത്തിന്റെ സ്വരച്ചേർച്ചയെ ബാധിക്കാൻ സാധ്യതയുണ്ട്. ഒരുമിച്ചു പോകാൻ ഒരാൾ മാത്രം മറ്റൊരാൾക്ക് വേണ്ടി എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നതും ഭാവിയിൽ പ്രശ്നങ്ങളും അകൽച്ചയും ഉണ്ടാക്കാം.
ചിന്താഗതിയും മൂല്യങ്ങളും ശീലങ്ങളും
വിവാഹത്തിന്റെ പൊരുത്തത്തിൽ കോമൺ ഇന്ററസ്റ്റ് പോലെ തന്നെ പ്രധാനമാണ് ഒരേ വാല്യൂ സിസ്റ്റവും ചിന്താഗതിയും ശീലങ്ങളും. നമ്മുടെ താത്പര്യങ്ങൾ കാലക്രമേണ മാറും. പക്ഷേ ചിന്താഗതിയും മൂല്യങ്ങളും ശീലങ്ങളും അടിസ്ഥാനമാണ്. അതിലെ യോജിപ്പില്ലായ്മ ദൈനംദിന ജീവിതത്തിലെ ഓരോ ചെറിയ കാര്യത്തിലും കോൺഫ്ലിക്ട് ഉണ്ടാക്കും. പണം ചെലവഴിക്കുന്ന കാര്യങ്ങൾ മുതൽ ശരീര ശുചിത്വം വരെ, പേരന്റിംഗ് സ്റ്റൈൽ മുതൽ ഒരു വാർത്തയോടു പ്രതികരിക്കുന്ന രീതി വരെ വലിയ വഴക്കുകൾക്കു കാരണമായേക്കാം.
സൗഹൃദം എന്ന അടിത്തറ
പ്രണയവിവാഹമാണെങ്കിലും അറേഞ്ചജ് മാരേജ് ആണെങ്കിലും പങ്കാളികളാകുന്നവർ തമ്മിലുള്ള സൗഹൃദം വിവാഹജീവിതത്തിൽ പ്രധാനമാണ്. പ്രണയച്ചൂട് നഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, പങ്കാളികളെ ഒരുമിച്ച് ജീവിതത്തെ അഭിമുഖീകരിക്കാനും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി നിൽക്കാനും സഹായിക്കുന്നതു സൗഹൃദത്തിന്റെ ഊഷ്മളതയാണ്. ഒരുമിച്ച് ഒരു കുടുംബം കെട്ടിപ്പടുക്കുന്നത്, രണ്ടു നല്ല സുഹൃത്തുക്കൾ തുല്യമായി എഫേർട്ട് ഇട്ടു ചെയ്യുന്ന ഒരു പ്രോജക്ട് പോലെയാണെങ്കിൽ ആ പ്രോസസ് തന്നെ അവരെ ഒരുപാട് അടുപ്പിക്കും. അവർക്കിടയിൽ ടീം സ്പിരിറ്റ് ഉണ്ടാക്കിയെടുക്കും.
ഒരുമിച്ച് വളരുക
പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ ഇണയായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ അതിലൊരാളുടെ സ്വത്വമോ വ്യക്തിത്വമോ മറ്റൊരാൾക്കായി പണയം വയ്ക്കേണ്ടതില്ല. പകരം, രണ്ടുപേർക്കും ഒരുമിച്ച് വളരാനുള്ള ഒരവസരമായി ആ കൂട്ടിനെ കാണാം. സ്നേഹത്തിനൊപ്പം ഉത്തരവാദിത്തങ്ങളും ഒരുമിച്ചു പങ്കിടാം. മറ്റൊരാളെ വളരാനനുവദിക്കാതെ നിയന്ത്രിക്കുമ്പോൾ പരസ്പര സ്നേഹവും ബഹുമാനവും ഇല്ലാതെയാകുന്നു. കുടുംബത്തിന്റെ മൊത്തം സന്തോഷത്തെയും ആരോഗ്യത്തെയും അതു ബാധിക്കും.
പ്രതിസന്ധികളിലും ബഹുമാനം നിലനിർത്തുക
പങ്കാളികൾക്കിടയിൽ കടുത്ത ഭിന്നത ഉടലെടുക്കുകയാണെങ്കിൽ അത് പരസ്പരം പരിഹരിക്കാനാകുന്നില്ലെങ്കിൽ പ്രഫഷണൽ ഹെൽപ് സ്വീകരിക്കേണ്ടതാണ്. പരസ്പരം ചെളിവാരി എറിയാതെ ബഹുമാനം നിലനിർത്തിക്കൊണ്ട് ഭിന്നതകളെ വിശകലനം ചെയ്യുക. മറ്റൊരു കുടുംബാംഗമോ സുഹൃത്തുക്കളോ മധ്യസ്ഥതയ്ക്കു വരുമ്പോൾ അവരുടെ അഭിപ്രായങ്ങൾ ബയസ്ട് ആകാൻ സാധ്യതയുണ്ട്. എന്നാൽ, നിങ്ങൾ പീഡനം നേരിടുകയാണെങ്കിൽ, അത് ആവർത്തിച്ചു കൊണ്ടേയിരിക്കാൻ സാധ്യതയുള്ളതിനാൽ, അതിനെ കൃത്യമായി അഡ്രസ് ചെയ്യുക.
ഹാപ്പി വെഡിംഗല്ല, ഹാപ്പി മാര്യേജ് ആവണം നമ്മുടെ ഉദ്ദേശ്യം.
National
മൊറേന: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ഡെപ്യൂട്ടി കളക്ടർ അറസ്റ്റിലായി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മുതിർന്ന റവന്യൂ ഉദ്യോഗസ്ഥനായ പ്രതി ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് വിവാഹവാഗ്ദാനം നൽകി കഴിഞ്ഞ ഒരു വർഷക്കാലമായി ലൈംഗിക ചൂഷണം ചെയ്തെന്നും ഇപ്പോൾ വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറിയെന്നും ചൂണ്ടിക്കാട്ടി മൊറേന സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് സിറ്റി പോലീസ് സൂപ്രണ്ട് ദീപാലി ചന്ദോറിയ അറിയിച്ചു.
2025 മാർച്ച് 30ന് പ്രതി യുവതിയെ കാറിൽ മൊറേനയിലെ ഒരു വിശ്രമകേന്ദ്രത്തിലെത്തിച്ചും സബൽഗഡിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റായി ജോലി ചെയ്യവെ ഔദ്യോഗിക വസതിയിൽ വച്ചും, പിന്നീട് ഗ്വാളിയറിലെ ഒരു ഫ്ലാറ്റിലെത്തിച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
Movies
നടൻ ആമിർ ഖാൻ വിവാഹിതനാകാനൊരുങ്ങുന്നു. ദീർഘനാളായി പ്രണയത്തിലായിരുന്ന കാമുകി ഗൗരി സ്പ്രാത്തിനെ നിയമപരമായിട്ടാണ് താരം വിവാഹം കഴിക്കുന്നത്. അടുത്ത മാസം അഞ്ചിനായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരുവരും ഒന്നിച്ചാണ് കഴിയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. ആമിറിന്റെ മൂന്നാം വിവാഹമാണിത്.
തന്റെ അറുപതാം ജന്മദിനത്തിലായിരുന്നു ആമിർ ഖാൻ പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ പറഞ്ഞു.
ഗൗരിയും ആമിർ ഖാനും പൊതുസ്ഥലങ്ങളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകള് വന്നത്.
ഇതോടെ തന്റെ അറുപതാം ജന്മദിനത്തിൽ ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിര് പറയുകയായിരുന്നു. മുംബൈയിലെ പുതിയ വീട്ടിലേക്ക് ഗൗരിയുമൊത്ത് ആമിർ ഖാൻ താമസം മാറ്റിയിരുന്നു.
ബംഗളൂരു സ്വദേശിയായ ഗൗരി മുംബൈയിൽ സലൂണ് ഉടമയാണ്. ബംഗളൂരുവിലായിരുന്നു ഗൗരി താമസിച്ചിരുന്നത്. ഗൗരിയെ കാണാൻ ആയി ബംഗളൂരുവിൽ പോയി വരാറുണ്ടായിരുന്നു എന്നും അമിർ പറഞ്ഞിരുന്നു. സിനിമ മേഖലയ്ക്ക് പുറത്തുള്ള ഒരാളുമായി ആമിർ പ്രണയത്തിലാണ് എന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ആമിര് ഖാന്റെ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി പ്രവർത്തിക്കുകയാണ് ഗൗരി. ആറുവയസുള്ള മകനും ഗൗരിക്ക് ഉണ്ട്.
രണ്ടുതവണ വിവാഹം ചെയ്ത ആമിർ ഖാന് രണ്ട് ബന്ധങ്ങളിലുമായി മൂന്ന് മക്കളുണ്ട്. 1986ൽ നടി റീന ദത്തയെയും 2005ൽ സംവിധായിക കിരൺ റാവുവിനെയും വിവാഹം ചെയ്തിരുന്നു.
മുൻഭാര്യമാരായ റീന ദത്തയും കിരൺറാവുവുമായി ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നതായും അവരെ ബഹുമാനിക്കുന്നെന്നും അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആമിർ പറഞ്ഞിരുന്നു.
Movies
നടൻ അർജുൻ ദാസ് വിവാഹിതനാകാൻ ഒരുങ്ങുന്നു എന്നതാണ് സോഷ്യൽ മീഡിയായിൽ അടക്കം പ്രചരിക്കുന്ന വാർത്തകളിലൊന്ന്. താരം ഉടനെ വിവാഹിതനാകാൻ പോകുന്നുവെന്നും അടുത്ത ദിവസങ്ങളിൽ തന്നെ താരത്തിന്റെ വിവാഹനിശ്ചയമുണ്ടാവുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് താരത്തിന്റെ ടീം വ്യക്തമാക്കി.
വാർത്തയിൽ കഴമ്പില്ലെന്നാണ് അർജുൻ ദാസിന്റെ മാനേജർ എക്സിൽ കുറിച്ചത്. 'പ്രിയപ്പെട്ടവരേ, നടൻ അർജുൻ ദാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ല. അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് മാധ്യമസുഹൃത്തുക്കൾ ഞങ്ങളെ ബന്ധപ്പെട്ട് വ്യക്തത വരുത്തണം' എന്നായിരുന്നു മാനേജരുടെ പോസ്റ്റ്.
കൈതി, മാസ്റ്റർ, വിക്രം, ഗുഡ് ബാഡ് അഗ്ലി, തെലുങ്ക് ചിത്രമായ ദേ കോൾ ഹിം ഒ.ജി. എന്നീ സൂപ്പർതാര ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അർജുൻ.
Movies
ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത് എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ്. സിനിമകളിലെ പ്രകടനം കൊണ്ടും രാഷ്ട്രീയ നിലപാടുകൾകൊണ്ടും വ്യക്തിജീവിതംകൊണ്ടും കങ്കണ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കു കാരണമാകാറുണ്ട്. ഇപ്പോഴിതാ കങ്കണയുടെ ഏറ്റവും പുതിയ ഒരു വീഡിയോയാണ് വൻ തരംഗം സൃഷ്ടിക്കുന്നത്.
മുംബൈയിലെ ഒരു തിയറ്ററിന് പുറത്തുനിന്നുള്ള കങ്കണയുടെ ദൃശ്യങ്ങളാണ് വൈറലായത്. ഒരു സാധാരണ പിങ്ക് ചുരിദാർ ധരിച്ച്, കണ്ണടവച്ച് കാറിലേക്ക് പോകുന്ന കങ്കണയുടെ കഴുത്തിൽ ഒരു താലിയും കൈകളിൽ പച്ച വളകളും ഉണ്ടായിരുന്നു. ചില വീഡിയോകളിൽ നെറ്റിയിൽ സിന്ദൂരം ചാർത്തിയതായും കാണാം.
ഒരു വിവാഹിതയായ സ്ത്രീയുടെ ലുക്കിൽ കങ്കണയെ പെട്ടെന്ന് കണ്ടതോടെ ആരാധകർ ഒന്നടങ്കം ഞെട്ടി. കങ്കണ ആരുമറിയാതെ രഹസ്യമായി വിവാഹം കഴിച്ചോ?, ആരാണ് ആ ഭാഗ്യവാൻ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുത്തു.
എന്നാൽ, കങ്കണയുടെ ഈ ലുക്കിന് പിന്നിൽ യാതൊരുവിധ രഹസ്യവുമില്ല എന്നാണ് പിന്നീടു പുറത്തുവന്നത്. റിപ്പോർട്ടുകൾ പ്രകാരം, കങ്കണ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ "ക്വീൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ "ക്വീൻ 2' എന്ന സിനിമയുടെ ഷൂട്ടിംഗിലാണ്. മുംബൈയിലെ ഗെയ്റ്റി ഗാലക്സി തിയറ്ററിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു.
ഷൂട്ടിംഗിനിടയിൽ താരത്തിന് പെട്ടെന്ന് ഒരു ദന്തഡോക്ടറെ കാണാൻ പോകേണ്ടി വന്നു. കനത്ത സുരക്ഷയോടെ തിടുക്കത്തിൽ ഇറങ്ങിയതിനാൽ സിനിമയിലെ വേഷവും മേക്കപ്പും മാറ്റാൻ കങ്കണയ്ക്ക് സമയം ലഭിച്ചില്ല. പുറത്ത് പാപ്പരാസികൾ കാത്തുനിൽക്കുന്നുണ്ടെന്ന് താരം അറിഞ്ഞിരുന്നതുമില്ല. കങ്കണ കാറിലേക്ക് കയറിപ്പോയതിന് പിന്നാലെ ഈ വേഷത്തിലുള്ള വീഡിയോ വൈറലാകുകയും അത് രഹസ്യ വിവാഹ വാർത്തയായി പ്രചരിക്കുകയുമായിരുന്നു.
സിനിമയിൽ കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്കാണിതെന്ന് പിന്നീട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. മാത്രമല്ല ഈ വാർത്തകളോട് പ്രതികരിച്ചുകൊണ്ട് കങ്കണ തന്നെ രംഗത്തെത്തിയിരുന്നു. തനിക്ക് വിവാഹമായിട്ടില്ലെന്നും, താൻ വിവാഹം കഴിക്കുകയാണെങ്കിൽ അത് ലോകം മുഴുവൻ അറിയിച്ചുകൊണ്ട് വളരെ ഗംഭീരമായി മാത്രമേ ചെയ്യുകയുള്ളൂ എന്നും ഒളിച്ചോടിയോ രഹസ്യമായോ വിവാഹം കഴിക്കില്ലെന്നും കങ്കണ വ്യക്തമാക്കി.
സിനിമയിലെ വേഷത്തിന്റെ പേരിലാണ് ഈ പുതിയ വിവാഹ വാർത്ത പ്രചരിച്ചതെങ്കിലും, കങ്കണയുടെ പ്രണയ ജീവിതം മുന്പം വലിയ രീതിയിൽ ബോളിവുഡിൽ ചർച്ചയായിട്ടുണ്ട്. കങ്കണ സിനിമയിലെത്തുന്ന തുടക്കകാലത്ത് പ്രായത്തിൽ വളരെ മുതിർന്നതും വിവാഹിതനുമായ നടൻ ആദിത്യ പഞ്ചോളിയുമായി പ്രണയത്തിലായിരുന്നു എന്ന് വാർത്തകൾ വന്നിരുന്നു.
പിന്നീട് ഈ ബന്ധം കടുത്ത മാനസിക-ശാരീരിക പീഡനങ്ങളിലാണ് അവസാനിച്ചതെന്ന് കങ്കണ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
'രാസ് 2' എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുന്ന സമയത്ത് നടൻ ശേഖർ സുമന്റെ മകനായ അധ്യായൻ സുമനുമായി കങ്കണ പ്രണയത്തിലായി. എന്നാൽ, ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. കങ്കണ തന്നെ മന്ത്രവാദത്തിന് ഇരയാക്കിയെന്നും കഠിനമായി പീഡിപ്പിച്ചെന്നും പിൽക്കാലത്ത് അധ്യായൻ ആരോപിച്ചത് വലിയ വിവാദമായിരുന്നു.
ബോളിവുഡിനെ തന്നെ പിടിച്ചുലച്ച ഏറ്റവും വലിയ വിവാദ പ്രണയമായിരുന്നു കങ്കണയും ഋതിക് റോഷനും തമ്മിലുണ്ടായിരുന്നത്. "ക്രിഷ് 3' എന്ന ചിത്രത്തിന്റെ സമയത്ത് തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും ഋതിക് തനിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും കങ്കണ അവകാശപ്പെട്ടു. എന്നാൽ ഋതിക് ഇത് പൂർണമായും നിഷേധിക്കുകയും കങ്കണയ്ക്ക് മാനസിക പ്രശ്നങ്ങളാണെന്ന് ആരോപിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചുകാലമായി ഒരു വിദേശിയായ ബിസിനസുകാരനുമായി കങ്കണ പ്രണയത്തിലാണെന്ന് ചില ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.
NRI
തിരുവനന്തപുരം: കാനഡയിലെ സര്വകലാശാല കാമ്പസില് മൊട്ടിട്ട പ്രണയം കഴിഞ്ഞ ദിവസം പ്രകൃതിരമണീയമായ പാച്ചല്ലൂരിലെ ബീച്ച് റിസോര്ട്ടില് സഫലമായി. വിദേശി - സ്വദേശി വിവാഹത്തിനാണ് റിസോര്ട്ട് സാക്ഷിയായത്.
പേയാട് ഡി.എസ്.സുധീഷ് ബാബു - എ.എന്. സൂര്യകുമാരി ദമ്പതികളുടെ ഇളയ മകള് ശരണ്യ സുധീഷിന്റെയും (28) കനേഡിയന് സ്വദേശികളായ ഡെവിഡ് വൈസ്മാന്-സാന്ദ്രാ വൈസ്മാന് ദമ്പതികളുടെ മകന് ഷോണ് വൈസ്മാനുമാണ് (32) പാച്ചല്ലൂരിലെ ബീച്ച് റിസോര്ട്ടിലെ ഓഡിറ്റോറിയത്തില് കഴിഞ്ഞദിവസം താലി ചാര്ത്തി പുതുജീവിതത്തിലേയ്ക്ക് കടന്നത്.
കാനഡ സര്വകലാശാലയില് മൊട്ടിട്ട പ്രണയമാണ് മൂന്ന് വര്ഷത്തിനു ശേഷം സഫലമായി മാറിയത്. തിരുവനന്തപുരം മാര് ഇവാനിയോസ് കോളജിലെ സുവോളജി പഠനത്തിന് ശേഷം ബിരുദാനന്തര പഠനത്തിനായി കാനഡയില് എത്തിയപ്പോഴാണ് ശരണ്യ ഷോണ് വൈസ്മാനുമായി പരിചയപ്പെട്ടതും തുടര്ന്ന് അടുപ്പത്തിലായതും.
ശരണ്യയുടെ മുത്തശ്ശി സരോജത്തിന് വിവാഹ ചടങ്ങില് പങ്കെടുക്കണമെന്ന ആഗ്രഹമാണ് വിവാഹം പാച്ചല്ലൂരില്വച്ച് നടത്താന് ഇടയായത്. ശരണ്യയുടെ സഹോദരന് സൂരജ് നാല് വര്ഷം മുമ്പ് കനേഡിയിന് യുവതിയെ വിവാഹം കഴിച്ചിരുന്നു. നവദമ്പതികള് 18ന് കാനഡയിലേയ്ക്ക് മടങ്ങും.
National
ഭോപ്പാൽ: വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷം ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡ സ്വദേശി ട്വിഷ ശർമ(33) ആണ് മരിച്ചത്.
മധ്യപ്രദേശിലെ ഭോപ്പാലിലുള്ള അഭിഭാഷകൻ സമർത് സിംഗ് ആണ് ട്വിഷയുടെ ഭർത്താവ്. മകൾ ഭർതൃഗൃഹത്തിൽ കടുത്ത പീഡനം നേരിട്ടിരുന്നുവെന്ന് ട്വിഷയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. ഈ മാസം 12-ാം തീയതി രാത്രിയാണ് ട്വിഷ മരിക്കുന്നത്.
സംഭവ ദിവസം രാത്രി 10.05ന് ട്വിഷ മാതാവിനെ ഫോണിൽ വിളിച്ച് ഭർതൃഗൃഹത്തിൽ താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ച് അറിയിച്ചു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ട്വിഷയുടെ ഭർത്താവ് മുറിയിൽ പ്രവേശിച്ചപ്പോൾ ഇവർ കോൾ കട്ട് ചെയ്തു.
പരിഭ്രാന്തരായ തങ്ങൾ ട്വിഷയെയും സമർത് സിംഗിനെയും സമർതിന്റെ മാതാവ് ഗിരിബാല സിംഗിനെയും ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചുവെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് ട്വിഷയുടെ സഹോദരനും ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥനുമായ മേജർ ഹർഷിത് ശർമ പറഞ്ഞു.
പത്ത് മിനിറ്റിനുശേഷം രാത്രി 10:15 ന്, ഗിരിബാല സിംഗ് കോൾ എടുത്തു. മകളെ ചെന്ന് നോക്കാൻ ട്വിഷയുടെ കുടുംബം ഗിരിബാല സിംഗിനോടു ആവശ്യപ്പെട്ടു. എന്നാൽ അഞ്ച് മിനിറ്റിനുശേഷം, രാത്രി 10:20 ന്, ട്വിഷ ശ്വസിക്കുന്നില്ലെന്ന് ഗിരിബാല സിംഗ് ഇവരെ അറിയിച്ചു.
ട്വിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചിരുന്നു. ആശുപത്രിയിലേക്ക് 10 മിനിറ്റ് ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സമർത് സിംഗിന്റെ കുടുംബം ചികിത്സ മനപൂർവം വൈകിപ്പിച്ചതാണെന്നും കുടുംബം ആരോപിക്കുന്നു. ട്വിഷയെ 11.30നാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് സഹോദരൻ പറഞ്ഞു.
ട്വിഷ മാനസിക പീഡനത്തിനും ഗാർഹിക പീഡനത്തിനും ഇരയായിട്ടുണ്ടെന്നും ഗർഭം അലസിപ്പിക്കാൻ ട്വിഷയെ നിർബന്ധിച്ചുവെന്നും മേജർ ശർമ ആരോപിക്കുന്നു.
"ഗർഭിണിയായ സമയത്ത്, ഗർഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും ട്വിഷയെ കടുത്ത സമർദ്ദത്തിലാക്കി. എന്നാൽ കുഞ്ഞിനെ പ്രസവിക്കണമെന്നായിരുന്നു ട്വിഷയുടെ ആഗ്രഹം. അവിഹിത ബന്ധത്തിലുള്ള ഗർഭമാണിതെന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്. തുടർച്ചയായ മാനസിക സമർദ്ദങ്ങൾക്ക് വഴങ്ങി ഗർഭം അലസിപ്പിക്കാൻ ട്വിഷ സമ്മതിക്കുകയായിരുന്നുവെന്ന് മേജർ ശർമ വ്യക്തമാക്കി'.
സ്ത്രീധനം ആവശ്യപ്പെട്ടും ട്വിഷയെ ഭർതൃബന്ധുക്കൾ പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിച്ചു. വിവാഹ സമ്മാനമായി പിതാവ് നൽകിയ 20 ലക്ഷം രൂപയുടെ ഓഹരികൾ കൈമാറണമെന്ന് ആവശ്യപ്പെട്ടും ട്വിഷയെ ഇവർ പീഡിപ്പിച്ചുവെന്ന് സഹോദരൻ പറയുന്നു.
കഴുത്തിൽ കുരുക്ക് മുറുകിയുള്ള മരണമാണ് ട്വിഷയുടേതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഇവരുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകളുടെയും ചതവുകളുടെയും പാടുകൾ ഉണ്ട്. രാസ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ ഫോറൻസിക് സയൻസ് ലബോറട്ടറികളിലേക്ക് അയച്ചു.
ട്വിഷയുടെ ഭർതൃമാതാവ് വിരമിച്ച ജഡ്ജിയും സമർത് സിംഗ് ഭർത്താവ് അഭിഭാഷകനുമായതിനാൽ തെളിവുകൾ നശിപ്പിക്കുമെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്നും കുടുംബം ഭയപ്പെടുന്നുണ്ട്. അതിനാൽ, ഭർതൃഗൃഹം സീൽ ചെയ്യാൻ അവർ പോലീസിനോടു ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാംപിയിൽ വിവാഹ സൽക്കാരത്തിനിടെ വരന്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മിൽ സംഘർഷം. സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ സിഎസ്ഐ പള്ളിയിൽ വച്ചായിരുന്നു വിവാഹം.
ചടങ്ങുകൾക്ക് ശേഷം വിവാഹ സൽക്കാരം അവസാനിക്കാറായപ്പോഴാണ് വരന്റെ സഹോദരിയും ഭർത്താവും ബന്ധുക്കളും ഭക്ഷണം കഴിക്കാനെത്തിയത്. ഈ സമയം കേറ്ററിംഗ് ജീവനക്കാർ മേശ വൃത്തിയാക്കുകയായിരുന്നു.
മറ്റൊരു മേശയിൽ ഇരിക്കാൻ കേറ്ററിംഗ് ജീവനക്കാർ ആവശ്യപ്പെട്ടുവെങ്കിലും ബന്ധുക്കൾ വിസമ്മതിച്ചു. ഇതിനിടെ ബന്ധുക്കളിലൊരാൾ കേറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമയുടെ മകൻ ജീവയുടെ തലയിൽ പാത്രം കൊണ്ട് അടിക്കുകയായിരുന്നു.
തുടർന്ന് കേറ്ററിംഗ് ജീവനക്കാരും വരന്റെ ബന്ധുക്കളും തമ്മിൽ സംഘർഷമുണ്ടായി. ജീവനക്കാരായ മൂന്നുപേർക്കും ബന്ധുക്കളായ അഞ്ച് പേർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ല.
Kerala
കൊച്ചി: ശ്രീലങ്കന് യുവതിയുമായി മാവേലിക്കര സ്വദേശിയായ യുവാവിന്റെ വിവാഹം രജിസ്റ്റര് ചെയ്ത് നല്കണമെന്ന് ഹൈക്കോടതി. ആവശ്യമായ രേഖകളെല്ലാം നല്കിയിട്ടും ലങ്കൻ എംബസിയില്നിന്ന്, വിവാഹിതയല്ലെന്നുള്ള സര്ട്ടിഫിക്കറ്റ് വേണമെന്നു നിര്ദേശിച്ച് സ്പെഷല് മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം രജിസ്റ്റര് ചെയ്ത് നല്കാത്ത മാവേലിക്കര സബ് രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് ഇരുപത്തിയാറുകാരനായ യുവാവ് നല്കിയ ഹര്ജിയിലാണ് ജസ്റ്റീസ് എസ്. ഈശ്വരന്റെ ഉത്തരവ്.
വധുവാകേണ്ട ശ്രീലങ്കന് യുവതി വീസയടക്കമുള്ള എല്ലാ രേഖകളുമായി ഇന്ത്യയില് താമസിക്കുകയാണ്. ആവശ്യമായ എല്ലാ രേഖകളുമായാണു വിവാഹ രജിസ്ട്രേഷന് ഇരുവരും അപേക്ഷ നല്കിയത്. എന്നാല്, ശ്രീലങ്കന് എംബസിയില് നിന്നുള്ള സര്ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യമാണ് സബ് രജിസ്ട്രാര് ഉന്നയിച്ചത്. നിയമപരമായി സമര്പ്പിക്കേണ്ട പാസ്പോർട്ട്, വീസ, വിവാഹിതയല്ലെന്ന സത്യവാങ്മൂലം എന്നിവയൊക്കെ നല്കിയിട്ടുണ്ടെന്നും എംബസിയുടെ സര്ട്ടിഫിക്കറ്റ് സംബന്ധിച്ച നിര്ദേശം നിയമത്തിലില്ലെന്നുമായിരുന്നു ഹര്ജിക്കാരന്റെ വാദം.
Kerala
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പത്താം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 20 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. കിളിമാനൂർ, ചൊറിയണംകോട്, ആയിരവല്ലി പാറയ്ക്ക് സമീപം ചരുവിള പുത്തൻവീട്ടിൽ ശ്രീഹരി (29)യെ യാണ് ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ആണ് ശിക്ഷ വിധിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ 16 മാസം അധിക തടവ് അനുഭവിക്കണം. 2019 ലാണ് സംഭവം നടന്നത്. വിവാഹിതനായ പ്രതി പട്ടികജാതി വിദ്യാർഥിനിയായ അതിജീവിതയെ പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്.
കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ എ. ഷഫീക്ക് ഇതുസംബന്ധിച്ച റിപ്പോർട്ടും സമർപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: കുംഭമേള വൈറല് താരത്തിന്റെ വിവാഹത്തിലെ പ്രായം സംബന്ധിച്ച കേസില് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര് നാളെ ദേശീയ എസ് സി എസ് ടി കമ്മീഷന് മുന്പാകെ നേരിട്ട് ഹാജരായി റിപ്പോര്ട്ട് സമര്പ്പിക്കും.
നേരത്തെ കമ്മീഷന് ഈ വിഷയത്തില് നേരിട്ടു ഹാജരായി റിപ്പോര്ട്ട് സമര്പ്പിക്കാന് ഡിജിപിക്ക് കമ്മീഷന് നിര്ദേശം നല്കിയിരുന്നു. പെണ്കുട്ടിയുടെ ജനന രേഖകള് പരിശോധിച്ചപ്പോള് പ്രായപൂര്ത്തിയായെന്നു കണ്ടെത്തിയിരുന്നതായി അദ്ദേഹം കമ്മീഷനെ അറിയിക്കും.
പെണ്കുട്ടിക്ക് പ്രായപൂര്ത്തിയാകാതെ വിവാഹം നടത്തിയെന്ന മാതാപിതാക്കളുടെ പരാതിയില് മധ്യപ്രദേശ് പോലീസ് പെണ്കുട്ടിയുടെ ഭര്ത്താവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഈ സംഭവത്തില് പെണ്കുട്ടിയുടെ പിതാവ് മുന്പ് തമ്പാനൂര് പോലീസില് പരാതി നല്കിയിരുന്നു.
പോലീസിന് മുന്പാകെ പെണ്കുട്ടി ഹാജരാക്കിയ സര്ട്ടിഫിക്കറ്റില് പ്രായപൂര്ത്തിയായി എന്നു രേഖപ്പെടുത്തിയിരുന്നു. അതേ സമയം പെണ്കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില് മധ്യപ്രദേശ് പോലീസ് നടത്തിയ അന്വേഷണത്തില് ആശുപത്രി രേഖകള് പ്രകാരം പെണ്കുട്ടിക്ക് പ്രായപൂര്ത്തിയായിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.
Kerala
എറണാകുളം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. ഇക്കാര്യം മധ്യപ്രദേശ് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
എന്നാൽ പെൺകുട്ടിക്ക് പോലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സുരക്ഷ ആവശ്യപ്പെട്ടുള്ള അവരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറല് താരത്തിന്റെ വിവാദ വിവാഹം അന്വേഷിക്കുന്ന മധ്യപ്രദേശ് പോലീസ് കൊച്ചിയില് തുടരുന്നതായാണ് വിവരം.
പോലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ കണ്ടെത്തി.
വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതാണ്. 2009 ഡിസംബർ 30നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നുവെന്നും കമ്മീഷൻ റിപ്പോർട്ടിലുണ്ട്.
Kerala
കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ. തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് മധ്യപ്രദേശ് പോലീസ് എത്തിയത്. മഹേശ്വർ സിഐ ഗൺപത് കനയാലും ഒരു വനിതാ എസ്ഐയും ഉൾപ്പെടെ അഞ്ചു ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തിയത്.
തന്റെ മകളെ തട്ടിക്കൊണ്ടുപോയി എന്ന പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ പ്രായം 16 വയസ് ആണ്, 18 വയസ് പൂർത്തിയായിട്ടില്ല എന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്.
ജനന സർട്ടിഫിക്കറ്റിൽ പ്രായം 16 വയസ് ആണ്. എന്നാൽ ആധാർ കാർഡിൽ 18 വയസ് പൂർത്തിയായി എന്ന് കാണിച്ച് വിവാഹം നടത്തിയത് എന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്. അതേസമയം, ഭർത്താവ് ഫർമാൻ ഖാനെ മെയ് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മാർച്ച് 11ന് ആയിരുന്നു തിരുവനന്തപുരം പൂവാർ ക്ഷേത്രത്തിൽ വച്ച് പെൺകുട്ടിയും ഫർമാനുമായുള്ള വിവാഹം നടന്നത്. പെൺകുട്ടിയുടെ പ്രായം 18 ആണെന്ന വാദത്തിലാണ് കേരള പോലീസ്. 2025 ജൂണിൽ ലഭ്യമായ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിക്ക് 18 വയസ് തിക ഞ്ഞിരുന്നു. ഇത് ഉപയോഗിച്ചാണ് ആധാർ കാർഡും പാൻ കാർഡും എടുത്തത്.
വിവാഹത്തിനായി ആധാർ കാർഡ് ആണ് പെൺകുട്ടി സമർപ്പിച്ചത്. എന്നാൽ മധ്യപ്രദേശിലെ ആശുപത്രി രേഖയിൽ 2009 ഡിസംബർ 30ന് ആണ് പെൺകുട്ടി ജനിച്ചത്. ഇത് വ്യാജമായി തയാറാക്കാൻ ശ്രമം നടന്നെന്ന സംശയത്തിലാണ് കേരള പോലീസ്.
Movies
സിനിമയിലെന്ന പോലെ യഥാർഥ ജീവിതത്തിലും പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വിവാഹിതരാകും എന്നു കരുതുന്ന നിരവധി പേരുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹമുണ്ടാകുമെന്നും പലപ്പോഴും വാർത്തകൾ പരന്നിട്ടുമുണ്ട്.
ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്നുമുള്ള ചർച്ചകൾക്ക് വീണ്ടും വിരാമമിട്ടിരിക്കുകയാണ് കല്യാണിയുടെ അമ്മ നടി ലിസി ലക്ഷ്മി. വിഷുദിനത്തിൽ ലിസി പങ്കുവച്ച ആശംസ പോസ്റ്റിന് താഴെ വന്ന ഒരു ആരാധകന്റെ കമന്റിനാണ് താരം നേരിട്ട് മറുപടി നൽകിയത്.
‘‘എല്ലാവർക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു! ഏവർക്കും ഐശ്വര്യപൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു’’ എന്നായിരുന്നു ലിസിയുടെ വിഷു പോസ്റ്റ്.
ഇതിന് താഴെയാണ് കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തത്. എന്നാൽ തൊട്ടുപിന്നാലെ ‘‘ഇതൊരു തെറ്റായ വാർത്തയാണ്’’ എന്ന് ലിസി മറുപടി നൽകി.
പ്രണവും കല്യാണിയും തമ്മിൽ കുട്ടിക്കാലം മുതലുള്ള സൗഹൃദം മാത്രമേയുള്ളൂ എന്ന് സംവിധായകൻ ആലപ്പി അഷറഫ് മുൻപ് വെളിപ്പെടുത്തിയത് ഈ സാഹചര്യത്തിൽ വീണ്ടും ശ്രദ്ധേയമാവുകയാണ്. ലിസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് അദ്ദേഹം അന്ന് പറഞ്ഞത് ഇങ്ങനെ,
‘‘ഒരു വിഭാഗം ആൾക്കാർക്ക് അറിയേണ്ടത് കല്യാണിയെ മോഹൻലാലിന്റെ മകൻ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്. അത് പലരും ആഗ്രഹിക്കുന്നു ഉണ്ടാകാം പലരും വിശ്വസിക്കുന്നു ഉണ്ടാകാം. ഞാൻ ആ വിവരം ലിസിയോട് തുറന്നു ചോദിച്ചു. ലിസി പറയുന്നു, അഷ്റഫ്ക്ക അങ്ങനെ അവർക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ രണ്ടു വീട്ടുകാർക്കും സന്തോഷമുള്ള ഒരു കാര്യമല്ലേ.
അവർ തമ്മിൽ അങ്ങനെ ഒരു റിലേഷൻഷിപ്പ് ഇല്ല. ബ്രദർ–സിസ്റ്റർ ബന്ധമാണ് കുഞ്ഞുനാൾ മുതലുള്ളത്. അപ്പു അവരുടെയൊക്കെ ഒരു ഹീറോ പോലെയാണ്. അപ്പു മരം കയറും മതിൽ ചാടും അങ്ങനെ കുട്ടികളുടെയൊക്കെ ഹീറോ. കല്യാണിക്ക് ഇതുവരെ ആരുമായും ഒരു പ്രണയവുമില്ല. അതെനിക്ക് ഉറപ്പാണെന്നും ലിസി പറയുന്നു.’’ ആലപ്പി അഷറഫ് തന്റെ വിഡിയോയിൽ പറഞ്ഞത് ഇങ്ങനെയാണ്.
NRI
ഡബ്ലിൻ:അയർലൻഡ് സീറോമലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മേയ് 23, 24, 25 തീയതികളിൽ നടക്കും. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ത്രിദിന കോഴ്സ് ഡബ്ലിനിലാണ് നടത്തപ്പെടുന്നത്.
ദിവസവും രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം ആറിന് അവസാനിക്കുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോമലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.
ഡബ്ലിൻ സീറോമലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക, രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. ഈ വർഷം ജൂൺ 26, 27, 28, നവംബർ 6, 7, 8 തീയതികളിലും കോഴ്സുകൾ ഉണ്ടായിർക്കും.
ഈ കോഴ്സുകളിലേക്കും ഇപ്പോൾ തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സീറ്റുകൾ പരിമിതമായതിനാൽ മുൻകൂർ ബുക്ക് ചെയ്ത് പ്രവേശനം ഉറപ്പാക്കണമെണമെന്നും സഭാ നേതൃത്വം അറിയിച്ചു.
കൂടുതൽ വിശദവിവരങ്ങൾ അയർലൻഡ് സീറോമലബാർ സഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. സിജോ വെങ്കിട്ടയ്ക്കൽ - +353 894 884 733, ആൽഫി ബിനു - +353 87 767 8365, ലിജി ലിജോ - +353 86 303 4930.
Movies
സിനിമയിൽ നിന്നും പിൻമാറുകയാണെന്നും കുടുംബജീവിതത്തിന് പ്രാധാന്യം നൽകാൻ പോകുകയാണെന്നും വരുന്ന വ്യാജ വാർത്തയിൽ പ്രതികരിച്ച് നടി തൃഷ. താനായി എന്തെങ്കിലും കൂട്ടി ചേർക്കാനുണ്ടോ എന്നും അതോ ഇന്നത്തെ കെട്ടുകഥകളുടെ ക്വോട്ട കഴിഞ്ഞോ എന്നും നടി ചോദിക്കുന്നു.
ഞാൻ സിനിമ വിട്ടെന്നും, വലിയ ധനികനായ ഒരു ബിസിനസുകാരനെ വിവാഹം കഴിച്ചെന്നും, ഇന്നലെ രണ്ടു വയസ് തികഞ്ഞ നാല് ഇരട്ടക്കുട്ടികളെ വളർത്തുകയാണെന്നും കേൾക്കുന്നു! ഇനി ഞാൻ എന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടോ, അതോ ഇന്നത്തെ സാങ്കൽപ്പിക കഥകളുടെ ക്വോട്ട നമ്മൾ തികച്ചോ?’’തൃഷ പുച്ഛത്തോടെ ചോദിച്ചു.
നടി അഭിനയം ഉപേക്ഷിച്ചെന്നും ധനികനുമായുള്ള രഹസ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ടെന്നുമായിരുന്നു വാർത്ത പരന്നത്.
ഈ ഗോസിപ്പുകൾക്കിടയിൽ നടനും നിര്മാതാവുമായ ചിത്ര ലക്ഷ്മണന്റെ പ്രതികരണവും ചർച്ചയായി. തൃഷ അഭിനയം നിര്ത്തുന്നു എന്നത് സത്യമാണ്, അപ്രോച്ച് ചെയ്തപ്പോള് തൃഷ സിനിമകള് നിരസിച്ചതായി ചില നിര്മാതാക്കള് തന്നോട് പറഞ്ഞു എന്നാണ് ചിത്ര ലക്ഷ്മണ് പറഞ്ഞത്.
Kerala
കൊച്ചി: ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തിൽ വച്ച് താലി ചാർത്തി വരൻ. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലാണ് സംഭവം. ഇന്ന് രാവിലെ 11ഓടെ ആയിരുന്നു വിവാഹം.
ഗാസ്ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് സ്വദേശി ദിയ ജി. പ്രഹ്ലാദും കായംകുളം ഗോവിന്ദമുട്ടം സ്വദേശി ജിതിൻ ജയനുമാണ് വിവാഹിതരായത്.ഇരുവരുടെയും വിവാഹം മാസങ്ങൾക്ക് മുൻപേ നിശ്ചയിച്ചതായിരുന്നു.
ഇതിനിടെ ദിവസങ്ങൾക്ക് മുൻപ് വയറുവേദനയെ തുടർന്ന് ദിയ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ദിയയ്ക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതിനാൽ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
ദിയയുടെ നിലവിലെ ആരോഗ്യസ്ഥിതി യാത്ര ചെയ്യാൻ അനുവദിക്കാത്ത സാഹചര്യത്തിലാണ് ആശുപത്രിയിൽ തന്നെ വിവാഹം നടത്തിയത്. ഇവരുടെ വിവാഹ സൽക്കാരം നേരത്തെ നിശ്ചയിച്ച പ്രകാരം കായംകുളം ദേവികുളങ്ങര ഓഡിറ്റോറിയത്തിൽ നടത്തി.
അതേസമയം, വിവാഹ ദിനത്തിൽ അപകടത്തിൽപെട്ട ആലപ്പുഴ സ്വദേശി ആവണിയെ വരൻ ഷാരോൺ ലേക്ഷോറിലെ അത്യാഹിത വിഭാഗത്തിൽ വച്ച് താലി ചാർത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിൽ വിവാഹത്തിന് കുടുംബങ്ങൾ എതിർത്തതിനെ തുടർന്ന് യുവതിയും യുവാവും ജീവനൊടുക്കി. മഹാരാജ്ഗഞ്ചിലെ ഭാഗീരഥ് റെയിൽവേ സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനിന് മുന്നിൽ ചാടിയാണ് ഇവർ മരിച്ചത്.
ഇരുവരും കൈകൾ കോർത്തുപിടിച്ച് നൗതൻവ-ഗോരഖ്പൂർ ഇന്റർസിറ്റി എക്സ്പ്രസിന് മുന്നിൽ ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി നൗതൻവ എസ്എച്ച്ഒ പുരുഷോത്തം റാവു പറഞ്ഞു.
വിവരം കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും പിന്നീട് ബന്ധുക്കൾക്ക് കൈമാറിയതായും പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Movies
ത്രി ഡോട്സ് എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയായ തമിഴ് നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ. വർഷങ്ങളായുള്ള നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു സായി.
അവൻ ഇവൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജനനി തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ത്രി ഡോട്സ് എന്ന ചിത്രത്തില് കുഞ്ചാക്കോ ബോബന്റെ നായികയായിരുന്നു. പിന്നീട് കൂതറ എന്ന ചിത്രത്തിലും തിളങ്ങി.
ജനനിയുടെ കരിയറില് ഒരു വന് ബ്രേക്ക് സംഭവിച്ചത് തെകിടി എന്ന തമിഴ് ചിത്രത്തിലെ വിണ്മീന്..എന്ന് തുടങ്ങുന്ന പാട്ടിന് ശേഷമാണ്. എന്നാൽ നായികാവേഷങ്ങൾ അധികം ലഭിക്കാതിരുന്നതിനാൽ സഹനടി വേഷങ്ങളിലേക്കും നടി ചുരുങ്ങി.
Movies
തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള അനുഷ്ക ഷെട്ടിയുടെ വിവാഹവാർത്ത വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
ഏറെക്കാലമായി പ്രചരിക്കുന്ന ഗോസിപ്പുകൾക്ക് ഇപ്പോൾ പുതിയ വഴിത്തിരിവാണു ലഭിച്ചിരിക്കുന്നത്. അനുഷ്ക ഒരു ബിസിനസുകാരനുമായി വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വരൻ നടിയുടെ കുടുംബത്തിന് പരിചിതനായ ആളാണെന്നും കുടുംബതലത്തിൽ തന്നെ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നുമാണ് സൂചന. ഇതുവരെ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടിയുടെയോ അവരുടെ ടീമിന്റെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എങ്കിലും, ഈ വർഷം തന്നെ വിവാഹം നടക്കാൻ സാധ്യതയുണ്ട്” എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സിനിമാലോകത്ത് പ്രചരിക്കുന്നത്.
സിനിമയിലൂടെ വലിയ ജനപ്രീതി നേടിയ അനുഷ്കയും പ്രഭാസും തമ്മിലുള്ള പ്രണയ അഭ്യൂഹങ്ങൾ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ ഇരുവരും പല തവണയും “നല്ല സുഹൃത്തുക്കൾ മാത്രമാണ്” എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, താരത്തിന്റെ വിവാഹം വളരെ സ്വകാര്യമായി, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന രീതിയിലായിരിക്കും എന്നാണു സൂചന. 2025 ൽ പുറത്തിറങ്ങിയ ഘടി എന്ന ചിത്രത്തിലാണ് അനുഷ്ക ഒടുവിൽ അഭിനയിച്ചത്. ജയസൂര്യ നായകനായ കത്തനാർ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും താരം എത്തുകയാണ്.പുതിയ പ്രോജക്റ്റുകളുമായി തിരക്കിലാണ് അനുഷ്ക. 44ാം വയസിൽ പുതിയ ജീവിതത്തിലേക്കു കടക്കുമോ എന്ന ചോദ്യമാണ് ആരാധകരുടെ മനസിൽ.
National
ഹൈദരാബാദ്: വിവാഹം മുടങ്ങിയതിന്റെ പേരിൽ യുവതിക്കു സ്വന്തം രക്തം കുത്തിവച്ച എച്ച്ഐവി ബാധിതൻ പോലീസ് പിടിയിൽ. ഹൈദരാബാദ് സ്വദേശിയായ 24 കാരനാണ് പിടിയിലായത്.
വരനു പകർച്ചവ്യാധി സ്ഥിരീകരിച്ചതോടെ 22 കാരിയായ യുവതിയുടെ മാതാപിതാക്കൾ വിവാഹത്തിൽനിന്ന് പിൻമാറി. അടുത്ത ബന്ധുക്കളായിരുന്നതിനാൽ നേരത്ത വീട്ടുകാർ ഉറപ്പിച്ചിരുന്ന വിവാഹം മാറിയതോടെ യുവാവിന്റെ പ്രതികാരം ആളിക്കത്തുകയായിരുന്നു.
യുവാവിന്റെ അച്ഛനും എച്ച്ഐവി ബാധിതനാണ്. ഇതേത്തുടർന്നാണ് വരൻ പരിശോധനയ്ക്കു വിധേയനാകണമെന്ന് യുവതിയുടെ വീട്ടുകാർ ശഠിച്ചത്. കഴിഞ്ഞ ബുധനാഴ്ച യുവതിയുടെ വീട്ടിലെത്തിയ പ്രതി ബലമായി രക്തം കുത്തിവയ്ക്കുകയായിരുന്നു.
NRI
ഷിക്കാഗോ: സെന്റ് തോമസ് സീറോമലബാർ രൂപതയിലെ ക്നാനായ റീജിയണിന്റെ നേതൃത്വത്തിൽ വിവാഹ ഒരുക്ക കോഴ്സ് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് മാർച്ച് ആറ് മുതൽ എട്ട് വരെ നടക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും നിരവധി യുവജനങ്ങൾ കോഴ്സിൽ പങ്കെടുത്തു.
ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ, മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി വികാരി ഫാ. സിജു മുടക്കോടിൽ, ഫാ. ബിപി തറയിൽ, ഫാമിലി കമ്മിഷൻ കോഓർഡിനേറ്റർ ടോണി പുല്ലാപ്പള്ളിൽ, ബെന്നി കാഞ്ഞിരപ്പാറ, ജയ കുളങ്ങര, അജിമോൾ പുത്തൻപുരയിൽ, ആൻസി ചേലക്കൽ, ഷിബു ആൻഡ് നിമിഷ കളത്തികൊട്ടിൽ, ലിനു പടിക്കപ്പറമ്പിൽ, സിനു സുനിൽ കണ്ണാരത്തിൽ തുടങ്ങിയവർ വൈവാഹിക ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട നിരവധി വിഷയങ്ങളെ കുറിച്ച് ക്ലാസുകൾ എടുത്തു.
തങ്ങൾ ആരംഭിക്കുവാൻ പോകുന്ന കുടുംബ ജീവിതവിജയത്തിന് ഈ കോഴ്സിലൂടെ നേടിയ അറിവുകൾ ഒരു മുതൽ കൂട്ടായിരുക്കും എന്ന് പങ്കെടുത്ത യുവജനങ്ങൾ അഭിപ്രായപ്പെട്ടു. വികാരി ജനറൽ ഫാ. തോമസ് മുളവനാൽ സമാപന കുർബാനക്ക് മുഖ്യ കാർമ്മികത്വം വഹിക്കുകയും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
യുവജനങ്ങളെ പ്രതിനിധീകരിച്ച് നീൽ എടാട്ട്, തുഷാര കൊരട്ടിയിൽ എന്നിവർ സംസാരിച്ചു. മൂന്നു ദിവസത്തെ ഈ ക്യാമ്പിന്റെ വിജയത്തിനായി അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ശാലോം, സി. സിൽവേറിയസ്, കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശേരി, ഫെലിക്സ് പാലകൻ എന്നിവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ മോണാലിസ ഭോസ്ലെയുടെ തലസ്ഥാനത്തെ വിവാഹത്തിന് പ്രമുഖരുടെ വൻ നിര. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംപിയുമായ എ.എ. റഹിം എന്നിവർക്ക് പുറമേ മാധ്യമപ്രവർത്തകരുടെ വൻ പട തന്നെ വിവാഹത്തിന് എത്തിയിട്ടുണ്ട്.
ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്നും വധൂവരന്മാർക്ക് ആശംസ നേരാനാണ് താൻ എത്തിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വധൂവരന്മാർക്ക് എല്ലാ പിന്തുണയും ആശംസയും നേരുന്നുവെന്ന് മന്ത്രി ശിവൻകുട്ടിയും പറഞ്ഞു.
പൂവാർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം വൈസ് പ്രസിഡന്റ് ജയനാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.
ഇതര മതസ്ഥനെ വിവാഹം കഴിക്കാനുളള തീരുമാനത്തെ പിതാവ് എതിർത്തതിനെ തുടർന്നാണ് ഇന്ന് രാവിലെ മോണാലിസ തന്റെ ആൺ സുഹൃത്തിനൊപ്പം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നത്. അച്ഛനിൽ നിന്നും രക്ഷിക്കണമെന്നും സുഹൃത്തായ ഫർമാൻ ഖാനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മോണാലിസ എത്തിയത്.
കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ പോലീസ് മോണാലിസയുടെ പിതാവിനെ വിളിച്ചുവരുത്തി സംസാരിച്ചു. 18 വയസു തികഞ്ഞ മോണാലിസയുടെ തീരുമാനമാണ് വിവാഹക്കാര്യത്തിൽ അന്തിമം എന്ന് പോലീസ് അറിയിച്ചതോടെ പിതാവ് നാട്ടിലേത്ത് മടങ്ങി. തുടർന്നാണ് ഇന്നു തന്നെ വിവാഹതരാകാൻ ഇരുവരും തീരുമാനിച്ചത്.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ് മോണാലിസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. കുംഭമേളയിലെ വൈറൽ താരമായതോടെ പോണലിസയെ തേടി സിനിമയിൽ നിന്ന് അവസരങ്ങൾ വന്നിരുന്നു.
ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മോണാലിസ കേരളത്തിലെത്തിയത്. ഫർമാനും ഒപ്പമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം എതിർത്തിരുന്ന പിതാവ് മോണാലിസയെ കുട്ടിക്കൊണ്ടുപോകാൻ കേരളത്തിലെത്തുകയായിരുന്നു.
Kerala
തിരുവനന്തപുരം: യുപിയിൽ കഴിഞ്ഞ കുംഭമേള കാലത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട പെൺകുട്ടി "കുംഭമേളയിലെ മൊണാലിസ' ഇന്നു വിവാഹിതയാകും. ഇന്നു വൈകുന്നേരം അഞ്ചിനു പൂവാർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം.
തിരുവനന്തപുരത്ത് മൊണാലിസയുടെ വിവാഹം ഇന്നു നടക്കും. മൊണാലിസ മുഹമ്മദ് ഫർഹാൻ എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് പറയുന്നത്.
ഇതര മതസ്ഥനെ വിവാഹം കഴിക്കാനുളള തീരുമാനത്തെ പിതാവ് എതിർത്തതിനെത്തുടർന്ന് ഇന്നലെ രാവിലെ മോണാലിസ തന്റെ ആൺ സുഹൃത്തിനൊപ്പം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചേരുകയായിരുന്നു. അച്ഛനിൽനിന്നു രക്ഷിക്കണമെന്നും സുഹൃത്തായ ഫർമാൻ ഖാനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മോണാലിസ എത്തിയത്.
കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ പോലീസ് മോണാലിസയുടെ പിതാവിനെ വിളിച്ചു വരുത്തി സംസാരിച്ചു. പതിനെട്ട് വയസു തികഞ്ഞ മോണാലിസയുടെ തീരുമാനമാണ് വിവാഹക്കാര്യത്തിൽ അന്തിമം എന്നു പോലീസ് അറിയിച്ചതോടെ പിതാവ് നാട്ടിലേക്കു മടങ്ങി. തുടർന്നാണ് ഇന്നുതന്നെ വിവാഹതരാകാൻ ഇരുവരും തീരുമാനിച്ചത്.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ് മോണാലിസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മോണാലിസ കേരളത്തിലെത്തിയത്. ഫർമാനും ഒപ്പമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം എതിർത്തിരുന്ന പിതാവ് മോണാലിസയെ കുട്ടിക്കൊണ്ടു പോകാൻ കേരളത്തിലെത്തുകയായിരുന്നു.
ആരാണ് മൊണാലിസ?
2025ലെ പ്രയാഗ്രാജിലെ മഹാ കുംഭമേള നടക്കുന്നതിനിടയിലാണ് ഈ പതിനെട്ടുകാരി സോഷ്യൽ മീഡിയ സെൻസേഷനായി മാറിയത്. മാല വില്ക്കാനായി കുടുംബത്തോടൊപ്പം മേളയിലെത്തിയതായിരുന്നു പെൺകുട്ടി.
ഒരു ഫോട്ടോഗ്രാഫർ ചിത്രം പകർത്തിയതോടെ അവളുടെ തലവര മാറി. സുന്ദരിയായ പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ ശാന്തമായ മുഖഭാവവും പുഞ്ചിരിയും പ്രശസ്തമായ മൊണാലിസയെയാണ് ഒാർമിപ്പിക്കുന്നതെന്നു പലരും കമന്റ് ചെയ്തു. ഇതു വൈറലായി പടർന്നു കയറിയതോടെ ഭോൺസ്ലെ എന്ന പെൺകുട്ടിക്കു കുംഭമേളയിലെ മൊണാലിസ എന്ന വിളിപ്പേരും വീണു.
ഇതോടെ മാധ്യമങ്ങളും ആരാധകരും ഇടിച്ചുകയറി. ഒടുവിൽ കുംഭമേളയിൽ നിൽക്കാനാത്ത സ്ഥിതിയായി. ഒരൊറ്റ ചിത്രം ഇവളെ അന്താരാഷ്ട്ര പ്രശസ്തയാക്കി മാറ്റി.
മാറിയ ജീവിതം
പ്രശസ്തയായതോടെ നിരവധി ബ്രാൻഡുകൾ അവളെ തേടിയെത്തി. സനോജ് മിശ്ര സംവിധാനം ചെയ്ത ദി ഡയറി ഓഫ് മണിപ്പുരിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അവർ, കൂടാതെ അവരുടെ മ്യൂസിക് വീഡിയോ ദിൽ ജാനിയ ഇതിനകം തന്നെ യൂട്യൂബിൽ ലക്ഷക്കണക്കിനു കാഴ്ചക്കാരെ നേടി.
പി. ബിനു വർഗീസ് സംവിധാനം ചെയ്ത നാഗമ്മ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കും. ചിത്രത്തിൽ നടൻ കൈലാഷിനൊപ്പം അവർ അഭിനയിക്കും. വിവിധ ബ്രാൻഡുകളുമായി സഹകരിച്ച് ഇൻസ്റ്റാഗ്രാമിലും സജീവസാന്നിധ്യമാണ്.
International
തൃശൂർ: വിവാഹവാഗ്ദാനം നൽകി രണ്ടു യുവതികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ. തൃശൂർ ചേർപ്പ് സ്വദേശി അജ്മലിനെയാണ് നെടുപുഴ പോലീസ് അറസ്റ്റ്ചെയ്തത്.
കുറുക്കഞ്ചേരിയിലെ ഒരു ജിംനേഷ്യത്തിലെ പരിശീലകനാണ് അജ്മൽ. ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടുയുവതികളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
ഒരേസമയമാണ് അജ്മൽ രണ്ടുയുവതികളുമായി അടുപ്പം പുലർത്തിയിരുന്നത്. എന്നാൽ, യുവതികൾ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് യുവതികൾ രണ്ടുപേരും അജ്മൽ തങ്ങളെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് രണ്ടുപേരും പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതികളിൽ ഒരാളെ മദ്യം നൽകി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.
അജ്മലിനെതിരേ നേരത്തേ ചേർപ്പ് പോലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് അജ്മൽ നേരത്തേയും പ്രതിചേർക്കപ്പെട്ടിരുന്നത്.
Movies
രശ്മിക മന്ദാനയെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്ത് വിജയ് ദേവരക്കൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരക്കൊണ്ട. വദിന (ചേട്ടത്തി) എന്നു വിളിച്ചുകൊണ്ടാണ് ആനന്ദ് രശ്മികയെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്തത്.
‘ആരാധകർ പലപ്പോഴും വദിനയ്ക്ക് (ചേട്ടത്തി), സുഖമാണോ?’ എന്ന് ചോദിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഇന്ന് എന്റെ സഹോദരൻ വിവാഹിതനായിരിക്കുന്നു. ഏറ്റവും പോസിറ്റീവും കരുണയുള്ളതുമായ ഒരാളെ എനിക്ക് വദിനയായി ലഭിച്ചിരിക്കുന്നു. അവരുടെ ജീവിതകാലം മുഴുവൻ ഇതുപോലെ തന്നെ പുഞ്ചിരിയോടെ ഇരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ ആശംസിക്കുന്നു!. ആനന്ദ് കുറിച്ചു.
വിജയെയും രശ്മികയെയും ടാഗ് ചെയ്തുകൊണ്ടാണ് ആനന്ദ് കുറിപ്പ് പങ്കുവച്ചത്. വ്യാഴാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. രാജസ്ഥാനിലെ അതിപ്രശസ്തമായ ഐടിസി മെമന്റോസ് റിസോർട്ടിലാണ് വിവാഹം നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുള്ള തെലുങ്ക് രീതിയിലുള്ള വിവാഹം രാവിലെ പത്തിനാണ് നടന്നത്.
രശ്മിക മന്ദാനയുടെ വേരുകൾ കർണാടകയിലെ കൂർഗിലായതിനാൽ അവരുടെ പാരമ്പര്യമനുസരിച്ചുള്ള കൊടവ ചടങ്ങുകളും നടന്നു.
മാർച്ച് നാലിന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിപുലമായ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രശ്മികയുടെ ആദ്യ വിവാഹനിശ്ചയം ഒഴിവാക്കിയതിന് പിന്നാലെ ഗീത ഗോവിന്ദം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2019-ൽ ഈ ചിത്രം വലിയ വിജയമായതോടെ ഇവർക്കിടയിലെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു.
തുടർന്ന് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. പലപ്പോഴും ഒരേ സ്ഥലങ്ങളിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങളും രഹസ്യമായ ഡിന്നർ ഡേറ്റുകളും ഇവരുടെ ബന്ധത്തിന് തെളിവായി ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.
Movies
വിവാഹശേഷം ആദ്യമായി കാമറകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് നവദമ്പതികളായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഉദയ്പൂരിൽ നിന്നും തിരികെ പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു താരദമ്പതികൾ കാമറകൾക്ക് മുന്നിൽ പോസ് ചെയ്തത്.
രശ്മികയെ ചേർത്തു പിടിച്ച് നിൽക്കുന്ന വിജയ്യെ വീഡിയോയിൽ കാണാം. ശേഷം ഇരുവരും എല്ലാവർക്കും നന്ദിയും പറയുന്നുണ്ട്.
മെറൂൺ നിറത്തിലുള്ള അനാർക്കലിയാണ് രശ്മികയുടെ വേഷം. ലൂസ് ഫിറ്റ് കുർത്തയും പാന്റുമാണ് വിജയ് ധരിച്ചിരിക്കുന്നത്.
വ്യാഴാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. രാജസ്ഥാനിലെ അതിപ്രശസ്തമായ ഐടിസി മെമന്റോസ് റിസോർട്ടിലാണ് വിവാഹം നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുള്ള തെലുങ്ക് രീതിയിലുള്ള വിവാഹം രാവിലെ പത്തിനാണ് നടന്നത്.
രശ്മിക മന്ദാനയുടെ വേരുകൾ കർണാടകയിലെ കൂർഗിലായതിനാൽ അവരുടെ പാരമ്പര്യമനുസരിച്ചുള്ള കൊടവ ചടങ്ങുകളും നടന്നു.
മാർച്ച് നാലിന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിപുലമായ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രശ്മികയുടെ ആദ്യ വിവാഹനിശ്ചയം ഒഴിവാക്കിയതിന് പിന്നാലെ ഗീത ഗോവിന്ദം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2019-ൽ ഈ ചിത്രം വലിയ വിജയമായതോടെ ഇവർക്കിടയിലെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു.
തുടർന്ന് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. പലപ്പോഴും ഒരേ സ്ഥലങ്ങളിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങളും രഹസ്യമായ ഡിന്നർ ഡേറ്റുകളും ഇവരുടെ ബന്ധത്തിന് തെളിവായി ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.
Movies
അല്ലു അർജുന്റെ സഹോദരൻ അല്ലു സിരീഷിന്റെ കോക്ടെയിൽ പാർട്ടിയിൽ പങ്കെടുത്ത രാംചരണിന് എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. ശബരിമല ദർശനത്തിനായി വ്രതത്തിലുള്ള രാംചരൺ എന്തിന് ഈ മദ്യപാനവും ആഘോഷവും നടക്കുന്നിടത്ത് പങ്കെടുത്തു എന്നായിരുന്നു ചോദ്യം.
മാലയിട്ട് കറുപ്പുടുത്തായിരുന്നു താരം പാർട്ടിക്ക് എത്തിയത്. അല്ലു സിരീഷിന്റെ വിവാഹത്തിന് മുന്നോടിയായി നടന്ന സ്വകാര്യ പാര്ട്ടിയിൽ രാം ചരൺ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം ഉടലെടുത്തത്.
മദ്യം വിളമ്പിയ കോക്ക്ടെയ്ൽ പരിപാടിയിൽ വ്രതത്തിലിരിക്കുന്ന ഒരാൾ എങ്ങനെ പങ്കെടുത്തു എന്നായിരുന്നു ചിലരുടെ ചോദ്യം. ഇതിന് കൃത്യമായ വിശദീകരണവുമായി അല്ലു സിരീഷ് തന്നെ രംഗത്തെത്തി.
തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കമന്റിലൂടെയാണ് സിരീഷ് കാര്യങ്ങൾ വ്യക്തമാക്കിയത്. പരിപാടിയിൽ മദ്യം വിളമ്പുന്നതിന് മുൻപേ തന്നെ രാം ചരൺ എത്തിയെന്നും, കുടുംബാംഗങ്ങളെ കണ്ട് ആശംസകൾ അറിയിച്ച് അദ്ദേഹം നേരത്തെ മടങ്ങിയെന്നും സിരീഷ് കുറിച്ചു.
‘ആഘോഷങ്ങളിൽ മദ്യം വിളമ്പി തുടങ്ങുന്നതിന് മുൻപ് തന്നെ സ്വാമി അവിടെ എത്തിയിരുന്നു. കുടുംബാംഗങ്ങളെ കണ്ട് ആശംസകൾ അറിയിച്ച ശേഷം അദ്ദേഹം നേരത്തെ മടങ്ങുകയും ചെയ്തു. അയ്യപ്പ വ്രതത്തിന്റെ ഒരു നിയമവും അദ്ദേഹം ലംഘിച്ചിട്ടില്ല. സ്വാമി അയ്യപ്പനോടുള്ള അദ്ദേഹത്തിന്റെ ഭക്തിയും സമർപ്പണവും പ്രശംസനീയമാണ്.’’ അല്ലു സിരീഷ് കുറിച്ചു.
മുടങ്ങാതെ ശബരിമല സന്ദർശിക്കുന്ന താരമാണ് രാം ചരൺ. വർഷത്തിൽ ഏകദേശം 100 ദിവസത്തോളം രാം ചരൺ അയ്യപ്പ ദീക്ഷാ വ്രതം അനുഷ്ഠിക്കാറുണ്ട്.
Movies
എഴുത്തുകാരി നവമിലതയുമായുള്ള റാപ്പർ വേടന്റെ വിവാഹം കഴിഞ്ഞു. തൃശൂരിലെ വേടന്റെ വീട്ടിൽ ലളിതമായി നടന്ന രജിസ്റ്റർ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് വിവാഹം നടത്തിയത്. പിന്നാലെ പൂമലയിലെ റിസോർട്ടിൽ വിരുന്ന് സത്കാരവും ഒരുക്കി.
ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസത്തിലാണ് നിൽക്കുന്നത്. പ്രതീക്ഷിച്ചതിലും അടിപൊളിയായി പരിപാടികൾ നടന്നു. ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അതിനെല്ലാം കാരണം നിങ്ങളുടെ അനുഗ്രഹമാണ്. സന്തോഷമാണ്. വേടൻ പറഞ്ഞു.
വളരെ കുഞ്ഞ് പരിപാടിയായിരുന്നു. എന്റെ വീടുപോലും അലങ്കരിച്ചിട്ടില്ല. അത്രയും കുഞ്ഞ് പരിപാടിയാണ്. എന്റെ ആരാധകർക്ക് അത് മനസിലാവും. ഞങ്ങൾ രണ്ടുപേരും മാത്രമാണ് സുന്ദരന്മാരായി വന്നിരിക്കുന്നത്. ഭരണഘടനയെ സാക്ഷിനിർത്തിയാണ് വിവാഹം കഴിച്ചത്. ഭാവിയിൽ നമ്മുടെ മക്കൾക്കെല്ലാവർക്കും ഉപകരിക്കും' വേടൻ വിവാഹശേഷം പറഞ്ഞു.
നീല നിറത്തിലുള്ള സാരിയായിരുന്നു നവമിയുടെ വേഷം. കറുപ്പ് നിറത്തിലുള്ള കുർത്തയും മുണ്ടുമാണ് വേടൻ ധരിച്ചത്. തൃശ്ശൂർ പെരിങ്ങണ്ടൂർ സ്വദേശിയാണ് വേടൻ. മലപ്പുറം മഞ്ചേരി സ്വദേശിയാണ് നവമിലത.
Movies
വിവാഹിതരാകാൻ പോകുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് നടൻ വിജയ് ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും. ആരാധകർ തങ്ങളെ വിളിച്ചിരുന്ന വിരോഷ് എന്ന പേര് തന്നെയാണ് വിവാഹചടങ്ങിനായും ഉപയോഗിക്കുന്നതെന്ന് ഇരുവരും പങ്കുവച്ച കുറിപ്പിൽ പറയുന്നു.
വിജയ് ദേവരകൊണ്ടയുടെയും രശ്മികാ മന്ദാനയുടെയും പേരുകൾ കൂട്ടിച്ചേർത്താണ് ആരാധകർ വിരോഷ് എന്ന പേരുണ്ടാക്കിയത്. ഇരുവരുടേയും പ്രണയത്തെ സൂചിപ്പിക്കാനായാണ് ആരാധകർ ഈ പേര് ഉപയോഗിച്ചിരുന്നത്.
‘‘ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരേ, ഞങ്ങൾ എന്തെങ്കിലും തീരുമാനിക്കുന്നതിനും ഞങ്ങൾക്കായി എന്തെങ്കിലും തിരഞ്ഞെടുക്കുന്നതിനും മുമ്പ് നിങ്ങൾ ഇവിടെ ഉണ്ടായിരുന്നു.
ഒരുപാട് സ്നേഹത്തോടെ നിങ്ങൾ ഞങ്ങൾക്കൊരു പേര് നൽകി. 'വിരോഷ്' എന്ന് നിങ്ങൾ ഞങ്ങളെ വിളിച്ചു. അതിനാൽ ഇന്ന് നിങ്ങളോടുള്ള ആദരസൂചകമായി, നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളുടെ ഒത്തുചേരലിന് പേര് നൽകുകയാണ്.
'വിരോഷിന്റെ വിവാഹം' എന്ന പേര് നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളെ ചേർത്തുപിടിക്കുന്നതിന് നന്ദി. എന്നും നിങ്ങൾ ഞങ്ങളുടെ ഭാഗമാണ്. നിറഞ്ഞ സ്നേഹം.’’രശ്മികയും വിജയ് ദേവരകൊണ്ടയും പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഒരു ഹെറിറ്റേജ് പാലസിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ഈ ചടങ്ങിൽ അതിഥികൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണമുണ്ട്.
സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ഈ വിവാഹത്തിന് ശേഷം, മാർച്ച് നാലിന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിപുലമായ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രശ്മികയുടെ ആദ്യ വിവാഹനിശ്ചയം റദ്ദാക്കപ്പെട്ടതിന് പിന്നാലെ ഗീത ഗോവിന്ദം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2019-ൽ ഈ ചിത്രം വലിയ വിജയമായതോടെ ഇവർക്കിടയിലെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു.
തുടർന്ന് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. പലപ്പോഴും ഒരേ സ്ഥലങ്ങളിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങളും രഹസ്യമായ ഡിന്നർ ഡേറ്റുകളും ഇവരുടെ ബന്ധത്തിന് തെളിവായി ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.